പഞ്ചാബിൽ പാകിസ്താൻ അതിർത്തിയിൽ 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ഹെറോയിന് പുറമെ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പാക് നിർമ്മിത പിവിസി ബൈക്കുകളും രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇന്നലെ പുലർച്ചെ ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരികടത്ത് പിടികൂടിയത്.

0

ലുധിയാന: പാകിസ്ഥാനിൽ നിന്നും കടത്തിക്കൊണ്ടു വന്ന മയക്കുമരുന്ന് ഇന്ത്യ പാക് അതിർത്തിയിൽ പോലീസ് പിടികൂടി ,  200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയത് . ഗുരുദാസ്പൂർ ജില്ലിയിലെ ദേരാബാബ നാനാക് മേഖലയിൽ നിന്നാണ് 40.8 കിലോ ഹെറോയിൻ പിടികൂടിയത്. ഹെറോയിന് പുറമെ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പാക് നിർമ്മിത പിവിസി ബൈക്കുകളും രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇന്നലെ പുലർച്ചെ ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരികടത്ത് പിടികൂടിയത്. കുപ്രസിദ്ധ ലഹരിമരുന്ന് വിതരണക്കാരനായ നിർമ്മൽ സിംഗ് പാകിസ്താനിൽ നിന്ന് വൻ തോതിൽ ലഹരിമരുന്ന് കടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരം പോലീസ് ബിഎസ്എഫിനെ അറിയിക്കുകയായിരുന്നു. പാകിസ്താൻ അതിർത്തിയിലെ മുള്ളുവേലികൾക്കിടയിലൂടെ പിവിസി പൈപ്പിനുള്ളിലാക്കിയാണ് ഇവ പഞ്ചാബിലേക്ക് കടത്തിയത്.

പോലീസ് നൽകിയ വിവരത്തെ തുടർന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയ്‌ക്കിടെ രണ്ട് യുവാക്കളെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തി. ഇവർക്ക് നേരെ വെടിയുതിർത്തതോടെ യുവാക്കൾ പ്രദേശത്ത് നിന്നും നീങ്ങുകയും ചെയ്തു. പിന്നാലെ പോലീസും ബിഎസ്എഫും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പൈപ്പ് വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്. 39 പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ നിർമ്മൽ സിങ്ങിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

You might also like

-