അന്യജാതിക്കാരനുമായി ഒളിച്ചോടി;യ മുസ്ലിം പെൺകുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂര മർദിച്ചു

ഗ്രാമവാസികളെ അപമാനിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട പഞ്ചായത്താണ് പെണ്‍കുട്ടിക്ക് മരത്തില്‍ കെട്ടിയിട്ടുള്ള ശിക്ഷ വിധിച്ചത്

0

നിലത്തു  ബോധമറ്റുവൃക്ഷവുമായി ബന്ധപ്പെട്ടുകിടക്കുന്ന പെൺകുട്ടിയെ കാണാം , ഒരു മനുഷ്യൻ അവളുടെ തലമുടിയിൽ പിടിച്ച് വലിക്കുന്നു. പച്ച ടി ഷർട്ട് ധരിച്ച ആൾ.അയാളുടെ കൈയിൽനിന്നും പെൺകുട്ടിയെ അടിക്കാൻ ഉപയോഗിച്ച വടി പിടിച്ചു വാങ്ങി . , മൂന്നാമൻ സ്ത്രീയുടെ സമീപത്തെത്തി അവളുടെ തലമുടിയിൽ പിടിച്ച് നീ , ‘സൂക്ഷിച്ചോ ‘ എന്ന് പറയുന്നു. മറ്റൊരാൾ വീണുകിടക്കുന്ന പെകുട്ടിക്ക് വെള്ള കുടിക്കാൻ നൽകുന്നു
,ചിലർ അവളോട് അവരോടൊപ്പം താമസിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു.”അതെ,” അവൾ പറഞ്ഞു

‘ഞങ്ങളുടെ ജാതിയിൽ നിന്ന് ഒരാൾ എന്റെ മകൾക്കു വേണ്ടി വേണം,’ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു

 

പാറ്റ്ന: അന്യജാതിക്കാരനുമായി ഒളിച്ചോടി; ബീഹാറില്‍ 18കാരിക്ക് മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനംബീഹാറില്‍ അന്യജാതിക്കാരനുമായി ഒളിച്ചോടിയതിന് 18കാരിക്ക് മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം. ഗ്രാമവാസികളെ അപമാനിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട പഞ്ചായത്താണ് പെണ്‍കുട്ടിക്ക് മരത്തില്‍ കെട്ടിയിട്ടുള്ള ശിക്ഷ വിധിച്ചത്.ബീഹാറിലെ നവാഡ ജില്ലയിലെ ജോഗിയ മറൻ ഗ്രാമത്തിലെ നാട്ടുകൂട്ടം പഞ്ചായത്ത് ഉത്തരവിന് ശേഷം അഞ്ച് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ചു

വൈദ്യുതി ഇല്ലാതിരുന്ന ദിവസം രാത്രി പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുവന്ന് പഞ്ചായത്തിന് മുന്നില്‍ എത്തിക്കുകയായിരുന്നു.ഗ്രാമീണർ ഒളിച്ചോടിയ പെൺകുട്ടിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്ന ശേഷം . ഗ്രാമത്തിലെ പഞ്ചായത്ത് (നാട്ടുകൂട്ടം ) ഒരു വൃക്ഷത്തിലേക്കുചേർത്ത് വരിഞ്ഞു കെട്ടിയിട്ട് ഗ്രാമത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു . അഞ്ച് മണിക്കൂറോളം യുവതിയെ കിട്ടിയിട്ട് പിടിപ്പിച്ചു . പെൺകുട്ടിയുടെ മാതാപിതാക്കളുടെ സന്ന്യധ്യത്തിലായിരുന്നു ക്രൂരത . അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ വീഡിയോസോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിച്ചതോടെ പോലീസ് കേസ്സെടുത്തു ആളുകള്‍‌ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെയും മുടിയില്‍ പിടിച്ച് വലിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ താക്കീത് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.

കുറ്റവാളിയായതുകൊണ്ടാണ് മകളെ കെട്ടിയിട്ടതെന്നാണ് പിതാവ് പറയുന്നത്. അന്യജാതിക്കാരനൊപ്പം പോകണമെന്നത് അനുവദിക്കാനാവില്ലെന്നും, സ്വന്തം ജാതിയില്‍ പെട്ട യുവാവുമായി മാത്രമേ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ അനുവദിക്കൂ എന്നും പിതാവ് പറഞ്ഞു. അതേസമയം പെണ്‍കുട്ടിയെ പൊലീസ് എത്തി മോചിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

You might also like

-