തീവ്രന്യൂന മര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറും; അതീവ ജാഗ്രതാ നിര്‍ദ്ദേശം

70 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കനത്തന മഴക്ക് സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ ഒറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.

0

തിരുവനതപുരം : അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂന മര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് 810 കി മീ അകലെയായാണ് ന്യൂനമര്‍ദമുള്ളത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ഒമാന്‍ ഭാഗത്തേക്കാണ് തീവ്ര ന്യൂനമര്‍ദം നീങ്ങുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. 70 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കനത്തന മഴക്ക് സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ ഒറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.

ന്യൂന മർദ്ദത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചു അപകടങ്ങൾ ഒഴുവാക്കാൻ എല്ലാ ഡാമുകളും തന്നെ തുറന്നു വിട്ടുകൊണ്ടിരിക്കുയാണ് . ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ഇന്നലെ തുറന്നു ൫൦ കുമക്സ് വെള്ളമാണ് ഡാമിൽനിന്നും പുറത്തള്ളുന്നത് .കല്ലാർകുട്ടി ലോർ പെരിയാർ ,മലങ്കര , കല്ലാർ ,ഇടമലയാർ ,ഡാമുകൾ കഴിഞ്ഞ ദിവസ്സം മുതൽ തുറന്നു വിട്ടിരിക്കുയാണ്

You might also like

-