മയക്കുമരുന്ന് വില്പനയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്പതിനേഴുകാരൻ സുഹൃത്തുക്കളെ കുത്തിക്കൊന്നു

0

ഇന്ത്യാന: മയക്കുമരുന്ന് വില്പനയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസ് ഗ്രില്‍(18), മോളി ലന്‍ഹം(19) എന്നിവരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്സില്‍ കോണര്‍ കെര്‍ണര്‍(17) എന്ന പതിനേഴുകാരനെ മാര്‍ച്ച് 4 തിങ്കളാഴ്ച അറസ്റ്റു ചെയ്തു കേസ്സെടുത്തതായി പോര്‍ട്ടര്‍ കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കെര്‍ണറുടെ മുത്തച്ഛന്റെ വീട്ടില്‍ മയക്കുമരുന്നു വാങ്ങുന്നതിന് ഹോണ്ട കാറില്‍ എത്തിയതായിരുന്നു ഗ്രില്ലും, മോളിയും, ഗ്രില്‍ ഇതിനിടയില്‍ കെര്‍ണ്‌റെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നും, കെര്‍ണര്‍ തന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ടു ഗ്രില്ലിനെ വെടിവെയ്ക്കുകയും, ഇരുമ്പു വടികൊണ്ടു അടിച്ചു കൊല്ലുകയുമായിരുന്നു.

മിനിട്ടുകള്‍ക്കുശേഷം മോളിയയും ഇയാള്‍ വെടിവെച്ചുകൊന്നു.തുടര്‍ന്നു ഇരുവരുടേയും ശരീരങ്ങള്‍ ബ്ലാക്ക് ഹോണ്ട കാറില്‍ കയറ്റി കൊണ്ടുപോയി സമീപത്തുള്ള ഫില്‍ഡിലിട്ടു കത്തിക്കുകയായിരുന്നു. രണ്ടുപേരും ഹനോവര്‍ സെന്‍ട്രല്‍ ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ്‌സാണ് ഫെബ്രുവരി 25 മുതല്‍ കാണാതായ ഗ്രില്ലിനേയും, മോളിയേയും കുറിച്ചു അന്വേഷണം നടക്കുന്നതിനിടയില്‍ മാര്‍ച്ച് 2 ശനിയാഴ്ച സിഡാര്‍ലേക്ക് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാറില്‍ കത്തികരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

തുടര്‍ന്നു കെര്‍ണറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മൃതശരീരങ്ങള്‍ ഔദ്യോഗീകമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഗ്രില്ലിന്റേയും, മോളിയുടേതുമാണെന്ന് പോലീസ് കരുതുന്നു. അറസ്റ്റിലായ കെര്‍ണറെ അഡല്‍ട്ടായി പരിഗണിച്ചാണ് കസ്സെടുത്തിരിക്കുന്നത്.

You might also like

-