പിഎഫ്‌ഐയുടെ അക്കൗണ്ടുകളിൽ വിദേശത്ത് നിന്ന് 120 കോടി രൂപ എത്തി. പണംനല്കിയവരിലേക്കും അന്വേഷണം

നിരവധി ആളുകളാണ് ലക്ഷക്കണക്കിന് രൂപ സംഘടനയ്‌ക്ക് കൈമാറിയിരിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകലഭിച്ചതായി എൻഐഎ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്

0

ഡൽഹി | പോപ്പുലർ ഫ്രണ്ട് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളെയും പ്രവർത്തകരെയും കേന്ദ്രീകരിച്ചാവും അറസ്റ്റ് ഉണ്ടാവുക. പിഎഫ്‌ഐയുടെ അക്കൗണ്ടുകളിൽ വിദേശത്ത് നിന്ന് 120 കോടി രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി ആളുകളാണ് ലക്ഷക്കണക്കിന് രൂപ സംഘടനയ്‌ക്ക് കൈമാറിയിരിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകലഭിച്ചതായി എൻഐഎ അറിയിച്ചു
ഇതുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്.

സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് എന്ന പേരിലാണ് സംഘടന കള്ളപ്പണം വെളുപ്പിച്ചത് . വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ട് വഴി കടത്തിയ പണംനിയമവിധേയമാക്കാൻ അനുബന്ധ സംഘടനകളെയും പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തീവ്രവാദ സംഘടനയുടെ അക്കൗണ്ടിലേക്കു കൈമാറിയതായി രേഖപ്പെടുത്തിയിട്ടുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് ഇഡി പരിശോധിക്കും
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. എന്നാൽ മറ്റു പേരുകളിൽ ഇവ തിരിച്ച് വരാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അതിനാൽ സംഘടനകളിലെ പ്രവർത്തകരുടെ ഭാവി…

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു

You might also like

-