പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ ഓഫീസുകൾ പൂട്ടിസീൽചെയ്യും 

സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും. ശേഷം നടപടി ക്രമങ്ങൾക്കായി ഡിജിപിയുടെ സർക്കുലർ ഉണ്ടാകും. പൊലീസ് നടപടികൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.പിഎഫ്ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്

0

തിരുവനന്തപുരം | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല.ഉത്തരവിനായുള്ള ഫയൽ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നൽകിയിരുന്നു. വകുപ്പ് അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നതിനാൻ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടിരുന്നില്ല.

ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും. ശേഷം നടപടി ക്രമങ്ങൾക്കായി ഡിജിപിയുടെ സർക്കുലർ ഉണ്ടാകും. പൊലീസ് നടപടികൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.പിഎഫ്ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പൊലീസ് ഇന്ന് ബാങ്കുകൾക്ക് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകും. ലോക്കൽ ഓഫീസുകൾ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും. നിലവിൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ

അതേസമയം പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും.പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും.നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും.ആസ്തികൾ കണ്ടു കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്.അതെ സമയം നിരോധനത്തിനു ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കം കേന്ദ്ര സർക്കാർ നിരീക്ഷിക്കും

You might also like

-