സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല, സുപ്രിം കോടതിയിൽ അസാധാരണ സിറ്റിംഗ്
സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്. സുപ്രീംകോടതിയിലെ അപ്പീലിൽ വിധി വരുന്നത് വരെയും നിലവിലുള്ള നിയമനടപടികളുടേയും അടിസ്ഥാനത്തിൽ ഹാജരാകേണ്ടതില്ലെന്ന ഉപദേശം അഭിഭാഷകരും പിണറായിക്ക് നൽകിയായാണ് വിവരം.
കൊച്ചി| സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല. പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. ഹാജരാകില്ലെന്ന് ഇഡിയെ അറിയിക്കും. നിയമസഭ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതലകളും കാരണമായി ചൂണ്ടിക്കാട്ടും. 29വരെയാണ് നിലവിൽ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാനസമിതിയോഗവും നാളെ മുതൽ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്. സുപ്രീംകോടതിയിലെ അപ്പീലിൽ വിധി വരുന്നത് വരെയും നിലവിലുള്ള നിയമനടപടികളുടേയും അടിസ്ഥാനത്തിൽ ഹാജരാകേണ്ടതില്ലെന്ന ഉപദേശം അഭിഭാഷകരും പിണറായിക്ക് നൽകിയായാണ് വിവരം. നോട്ടീസ് വീടിൻ്റെ ചുമരിൽ പതിപ്പിച്ച് പോയ ഇഡിയുടെ നടപടിക്കെതിരെ സിപിഎം നേതാക്കൾ രംഗത്ത് വന്നിരുന്നു. വീട്ടിൽ പതിച്ച നോട്ടീസിൽ കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍. ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍. സ്വത്തുവിവരങ്ങളും പാസ്പോര്‍ട്ട് രേഖകളും. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ എത്തിക്കണമെന്നും ഇഡി ആവശ്യപ്പുട്ടിട്ടുണ്ട്.
പിണറായി വിജയന് ഇന്ന് നിർണായകം, അപ്പീൽ സുപ്രീംകോടതി പരിഗണിക്കും
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. പിണറായി വിജയൻ, മകൾ ടി. വീണ,മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുമോയെന്നത് നിർണായകമാണ്.ഈ 23ന് ചോദ്യംചെയ്യലിനായി എത്തണമെന്ന് പിണറായിയോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് എഫ്.ഐ.ആറും ഇ.ഡിയുടെ ഇ.സി.ഐ.ആറും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.സംരക്ഷണം നൽകിയില്ലെങ്കിൽ 82കാരനായ പിണറായി കസ്റ്റഡിയിലാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പിണറായിയുടെ അടക്കം ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജിലൻസ് കേസെടുക്കാൻ ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതോടെ,ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. കേരള പൊലീസിന് ഇ.ഡി കൈമാറിയ വിവരങ്ങൾ കേസെടുക്കാൻ മാത്രം പര്യാപ്തമല്ലെന്നാണ്