പിസ ഗോപുരം തകരില്ല ….

0

എ​ട്ടു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട് ഇ​റ്റ​ലി​യി​ലെ പി​സ ഗോ​പു​ര​ത്തി​ന്. 5.5 ഡി​ഗ്രി ചെ​രി​വു​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന ഗോ​പു​ര​ത്തി​ന് ഈ ​ചെ​രി​വ് ന​ല്കി​യി​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​ഠ​നം തു​ട​ങ്ങി​യി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യി. ഒ​ടു​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​രും മ​ണ്ണുഗ​വേ​ഷ​ക​രും ആ ​ര​ഹ​സ്യം ക​ണ്ടെ​ത്തി.

ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​വു​ത​ന്നെ​യാ​ണ് ഈ ​പു​രാ​ത​ന കെ​ട്ടി​ടം ഇ​തു​വ​രെ ത​ക​രാ​ത്ത​തി​നു കാ​ര​ണം. പി​സാ ക​ത്തീ​ഡ്ര​ലി​ന്‍റെ മ​ണി​മാ​ളി​ക​യാ​യ ഈ ​ഗോ​പു​ര​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് 1173ലാ​ണ്. നി​ർ​മാ​ണം​തു​ട​ങ്ങി ര​ണ്ടാം വ​ർ​ഷം മു​ത​ൽ ഗോ​പു​രം ചെ​രി​യാ​ൻ തു​ട​ങ്ങി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 200 വ​ർ​ഷ​മെ​ടു​ത്തു.

1370ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​വ് ര​ണ്ടു ഡി​ഗ്രി​യാ​യി​രു​ന്നു. ഓ​രോ വ​ർ​ഷ​വും 0.05 ഡി​ഗ്രി വീ​തം ചെ​രി​വു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് 20-ാം നൂ​റ്റാ​ണ്ടി​ൽ ക​ണ്ടെ​ത്തി. 1990ൽ ​ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​വ് 5.5 ഡി​ഗ്രി​യാ​യി​രു​ന്നു. 1999-2001 കാ​ല​ഘ​ട്ട​ത്തി​ൽ 0.5 ഡി​ഗ്രി ചെ​രി​വ് കു​റ​യ്ക്കാ​നു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

നാ​ലു വ​ലി​യ ഭൂ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​​ലും പി​സാ ഗോ​പു​രം താ​ഴെ വീ​ണി​​ല്ല. റോ​മ ട്രെ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ​പ്ര​കാ​രം ഭൂ​ച​ല​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള പ്ര​ക​ന്പ​നം പി​സാ ഗോ​പു​ര​ത്തെ ബാ​ധി​ക്കി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ചെ​രി​വാ​ണ് ഇ​തി​നു സഹായക മായത്. ഉ​റ​പ്പു​ള്ള​തും 191 അ​ടി ഉ​യ​ര​മു​ള്ള​തു​മാ​യ ഗോ​പു​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലു​ള്ള മ​ണ്ണ് മാ​ർ​ദ​വ​മു​ള്ള​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​ച​ന​ത്തി​ന്‍റെ ശ​ക്തി കെ​ട്ടി​ട​ത്തി​ൽ ക​മ്പ​ന​മു​ണ്ടാ​ക്കു​ന്നി​ല്ലത്രേ

You might also like

-