പണലഭ്യത കുറഞ്ഞു; എസ്.ബി.ഐ നിക്ഷേപ പലിശ വർധിപ്പിച്ചു

0

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്‍റ് വരെയാണ് കൂട്ടിയത്.

ഇത് പ്രകാരം 7 മുതല്‍ 45ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75ശതമാനമാകും പലിശ. നേരത്തെ 5.25ശതമാനമായിരുന്നു. ഒരുവര്‍ഷകാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തിൽ നിന്ന് 6.40 ശതമാനമായും വർധിപ്പിച്ചു. മുതിർന്ന പൗരൻമാർക്ക് ഏഴ് ശതമാനമാണ് പലിശ നിരക്ക്.

പുതിയതായി തുടങ്ങുന്ന നിക്ഷേപങ്ങൾക്കും നിലവിലുള്ള നിക്ഷേപങ്ങൾ പുതുക്കുമ്പോഴും  പുതിയ നിരക്ക് ലഭിക്കും. ഫെബ്രുവരി 28 മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

എസ്.ബി.ഐക്ക് പിന്നാലെ മറ്റ് ബാങ്കുകളും നിക്ഷേപ പലിശ വർധിപ്പിച്ചേക്കും. പണലഭ്യത കുറഞ്ഞതിനെ തുടർന്നാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കുന്നത്.

You might also like

-