ദുബൈയിൽ ചെറു വിമാനം തകർന്നു നാലുപേർ മരിച്ചു

ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള DA 43 വിമാനം തകര്‍ന്നുവീണത്. ചെറുവിമാനം ഉപയോഗിച്ച് വിമാനത്താവളത്തിന്റെ ഭൂതല നാവിഗേഷന്‍ സംവിധാനത്തിന്റെ പരിശോധനക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു.

0

ദുബൈ : ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് മരിച്ചത്.ഇന്നലെയാണ് ദുബൈ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള DA 43 വിമാനം തകര്‍ന്നുവീണത്. ചെറുവിമാനം ഉപയോഗിച്ച് വിമാനത്താവളത്തിന്റെ ഭൂതല നാവിഗേഷന്‍ സംവിധാനത്തിന്റെ പരിശോധനക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു.

വിമാനത്തിന്റെ സാങ്കേതിക തകരാറായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. നാല് പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നീടാണ് മറ്റു രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധരണനില കൈവരിച്ചതായി അതോറിറ്റി അറിയിച്ചു.

You might also like

-