കൊച്ചി കോര്‍പറേഷന്‍ ഉപരോധം കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസപെടുത്തല്‍ എന്നിവ ചുമത്തിയാണ് കോര്‍പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒവി ജയരാജനെതിരെ വധശ്രമത്തിന് കേസ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്

0

കൊച്ചി | കോര്‍പറേഷനിലക്ക് കോഗ്രസ് പ്രവർത്തകർ നടത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസെടുത്തത് കൂടാതെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാലു പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസപെടുത്തല്‍ എന്നിവ ചുമത്തിയാണ് കോര്‍പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒവി ജയരാജനെതിരെ വധശ്രമത്തിന് കേസ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഉപരോധവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ ഡിസിസി പ്രസിഡന്റിനെതിരെ ഉള്‍പ്പെടെ കേസുണ്ട്. അന്യായമായി സംഘം ചേരല്‍, മാര്‍ഗ തടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധം നടത്തിയത്. രാവിലെ അഞ്ച് മണി മുതലായിരുന്നു കോര്‍പറേഷ് മുന്നിലേക്കുള്ള വഴി അടച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

ജീവനക്കാര്‍ മറ്റ് വഴികളിലൂടെ കോര്‍പറേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ ഉപരോധം അക്രമാസ്‌ക്തമാകുകയായിരുന്നു. വിഷയത്തില്‍ വരുംദിവസങ്ങളിലും തുടര്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 500 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

You might also like

-