‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ അനില്‍ കെ ആന്‍റണിയുടെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് “ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായമല്ല ഷാഫി പറമ്പിൽ

" ബി ബി സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്‍ററി നിരോധിച്ചാൽ മാറില്ലാ സത്യം ആവർത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാർ പ്രദർശനം തടയാൻ ശ്രമിക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രദർശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണ് "- തൃശൂരിൽ ബി ബി സി ഡോക്യുമെന്‍ററിയായ '

0

തൃശൂർ |ബി ബി സിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ ആന്‍റണിയുടെ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്ത്. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു.

” ബി ബി സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്‍ററി നിരോധിച്ചാൽ മാറില്ലാ സത്യം ആവർത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാർ പ്രദർശനം തടയാൻ ശ്രമിക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രദർശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണ് “- തൃശൂരിൽ ബി ബി സി ഡോക്യുമെന്‍ററിയായ ‘ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ’ യൂത്ത് കോൺഗ്രസ് പ്രദർശിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധം. ഇക്കാര്യത്തിൽ അനിൽ ആന്റണിക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോൺ​ഗ്രസ് റിജിൽ മാക്കുറ്റി പ്രതികരിച്ചു. അനിൽ ആൻ്റണിയുടേത് പാർട്ടി നിലപാടല്ല. പാർട്ടി നിലപാട് എന്താണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന് അനിൽ വ്യക്തമാക്കണമെന്നും റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു.കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അനിൽ കെ ആന്റണിയുടെ മോദി അനുകൂല ട്വീറ്റ് കോൺ​ഗ്രസ് നേതാക്കളെയാകെ ഞെട്ടിച്ചിട്ടുണ്ട്

You might also like