“ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ” മോഡി വിരുദ്ധ ഡോക്ക്യൂമെന്ററി പ്രദർശിപ്പയ്ക്കും ഇടതു യുവജന സംഘടനകൾ

ഡോക്യുമെന്റിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ രാജ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ കൂട്ടിച്ചേർത്തു .

0

തിരുവനന്തപുരം | ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക.

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ തീരുമാനം. സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്റിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ രാജ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ കൂട്ടിച്ചേർത്തു
.
അതേസമയം സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ കത്ത് നൽകി. ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച. സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. കണ്ണൂരിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകി.

You might also like