സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ.ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്
ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേര്‍ കായംകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലൻസ് വിളിച്ചു. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേര്‍ കായംകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആലപ്പുഴ, ചേർത്തല തണ്ണീർമുക്കം എന്നിവിടങ്ങളിൽ രണ്ട് പേർക്ക് പാമ്പിന്റെ കടിയേറ്റു. ഇവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
തിരുവനന്തപുരം ചിറയൻകീഴ് വയോധികന് പാമ്പുകടിയേറ്റു. പെരുംകുഴി സ്വദേശി ഭുവന ചന്ദ്രനാണ് പാമ്പുകടിയേറ്റത്. ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് 22 വയസുകാരനും പാമ്പുകടിയേറ്റു. കോഴിക്കോട് പൂനൂര്‍ സ്വദേശി മുഹമ്മദ് അൻസാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്.
മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശി ഷഹല തസ്നിക്കാണ് കാൽപാദത്തിൽ കടിയേറ്റത്. ഇന്ന് രാവിലെയാണ് പാമ്പ് കടിയേറ്റത്. യുവതിയെ താലൂക്ക് ആശുപത്രിയിൽ കാണിച്ചശേഷം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷഹല അബോധാവസ്ഥയിൽ ഐസിയുവിലാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പുകടിയേറ്റു. കാറളം പുല്ലത്തറ സെൻ്ററിന് സമീപം വെള്ളേപറമ്പിൽ വീട്ടിൽ പ്രസീത എന്ന സ്ത്രീയ്ക്കാണ് രാവിലെ പാമ്പ് കടിയേറ്റത്. വീട്ട് പറമ്പിലെ പുല്ല് പറക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്. ഉടൻ തന്നെ വീട്ടുക്കാർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ തന്നെ താണിശ്ശേരി കനാൽ ബണ്ടിന് സമീപത്ത് വെച്ചാണ് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷ് എന്നയാൾക്ക് കടിയേറ്റത്. കിണർ നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ജോലിയ്ക്കായി സാധനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി താണിശ്ശേരിയിൽ എത്തിയതാണ്. സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്.അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്‌തെന്ന് വീട്ടുകാര്‍ അറിയിച്ചു. വീടിന്റെ ബാത്‌റൂമില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.കോഴിക്കോട് പൂനൂരിലും പാമ്പുകടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂനൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കിടക്കയില്‍ പാമ്പിനെ കണ്ടതോടെ ശരീരം പരിശോധിച്ചപ്പോഴാണ് കടിയേറ്റിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ പട്ടുവത്ത് പാമ്പ് കടിയേറ്റ വയോധിക ഗുരുതരാവസ്ഥയിലാണ്. പട്ടുവും കാവുങ്കലിലെ നമ്പ്രോന്‍ നാരായണി പരിയാരത്താണ് ചികിത്സയിലുളളത്. ഇന്നലെ വൈകുന്നേരമാണ് നാരായണിക്ക് കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത് എന്നാണ് നിഗമനം.പട്ടുവത്ത് പാമ്പ് കടിയേറ്റ് മറ്റൊരു വയോധിക ഇന്നലെ മരിച്ചിരുന്നു. മുതുകുട സ്വദേശി നഫീസയാണ് മരിച്ചത്. നഫീസയുടെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിനകത്ത് നിറയെ മാളങ്ങള്‍ ഉളളതായി കണ്ടെത്തി. നഫീസയെയും ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.
ഇടുക്കി തൊടുപുഴയില്‍ പുരയിടം വൃത്തിയാക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കാഞ്ഞാര്‍ താനിയ്ക്കപ്പാറയില്‍ വിശാലാക്ഷി(86)ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിശാലാക്ഷി പാമ്പുകടിയേറ്റ ഉടന്‍ അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.