ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി
പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം
ഇടുക്കി| ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഫൊറൻസിക് സംഘമെത്തി വിശദ പരിശോധനകൾക്ക് ശേഷമാകും സ്ഥലത്ത് കൂടുതൽ പരിശോധന.ഇരുമൃതശരീരങ്ങളും ഒരുകുഴിയിൽ തന്നെ അടക്കം ചെയ്തനിലയിലാണ് കണ്ടെത്തിയിട്ടുള്ളത് .മേരികുട്ടിയുടെ മകളുടെയും മകളുടെ ഭർത്താവിന്റെ പരാതിയെതുടർന്നാണ് പോലീസ് അന്വേഷണം ആരഭിച്ചത് .
ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം നാട്ടുകാർക്ക് തോന്നി. ഈ വിവരം മകളെ അറിയിക്കുന്നു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അമ്മയുടെയും മകന്റെയും തിരോധാനത്തിന് പിന്നില്‍ ഇയാളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.