സുപ്രിംകോടതി വിധിപ്രകാരം ഓർത്തഡോൿസ് സഭക്ക് ലഭിച്ച പള്ളികൾ തിരികെ പിടിക്കാൻ യകൊബായ പക്ഷത്തിന്റെ സമരം

മുളംതുരുത്തി പള്ളി , പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികള്‍ എത്തി,കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. സ്ത്രീകൾ അടക്കം വിശ്വാസികള്‍ നേരത്തെ തന്നെ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നു

0

കൊച്ചി :കോടതിവിധി പ്രകാരം ഒാര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ അമ്പത്തിരണ്ട് പള്ളികളിലേക്ക് തിരികെ പ്രവേശിക്കാൻ യാകോബയ സഭ മാർച്ച് നടത്തി എറണാകുളം വടവുകോട് സെന്‍റ് മേരീസ് പള്ളി . മുളംതുരുത്തി പള്ളി , പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികള്‍ എത്തി,കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. സ്ത്രീകൾ അടക്കം വിശ്വാസികള്‍ നേരത്തെ തന്നെ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നു. പളളിക്കകത്ത് ഉണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം പുറത്തിറക്കി പൊലീസ് പള്ളി പൂട്ടി.

പള്ളി തുറന്ന് നല്‍കണം എന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കൊല്ലം ഭദ്രാസനം മെത്രാപ്പൊലീത്ത മാത്യൂസ് മോര്‍ തേവോദോന്യോസ് മെത്രാപ്പൊലീത്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ ആറ് മണി മുതല്‍ തന്നെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

നേരത്തെ യാക്കോബായ സഭ സഹനസമരത്തിന് തുടക്കം കുറിച്ചിരുന്നു. സുപ്രിംകോടതി വിധിപ്രകാരം പള്ളികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നിയമനിര്‍മാണം വേണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. ചൊവ്വാഴ്ച നടത്തുന്ന അവകാശസംരക്ഷണ യാത്രയ്ക്ക് ശേഷം സെക്രട്ടറിയറ്റ് പടിക്കല്‍ ഇക്കാര്യം ഉന്നയിച്ച് സമരം ചെയ്യാനാണ് സഭ തീരുമാനം.

You might also like

-