എച്ച്.ഐ.വി രോഗിയുടെ കിഡ്‌നി മറ്റൊരു എച്ച്.ഐ.വി രോഗിക്കു നല്‍കി .

എച്ച്ഐവി രോഗബാധിതരുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുന്നതു നിരോധിച്ച് ഫെഡറൽ നിയമം നിലവിലുണ്ടായിരുന്നു. എന്നാൽ ശാസ്ത്രജ്ഞരുടെ നിരന്തര ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്ഐവി രോഗികൾക്ക് ഇതേ രോഗം ബാധിച്ചവർക്ക് അവയവം ദാനം ചെയ്യാമെന്ന് എച്ച്ഐവി ഓർഗൻ പോളസി 2013 ൽ നിലവിൽ വന്നിരുന്നു.

0

ബാൾട്ടിമോർ: ജീവിച്ചിരിക്കുന്ന എച്ച്ഐവി രോഗി ദാനം ചെയ്ത കിഡ്നി മറ്റൊരു എച്ച്ഐവി രോഗിയിൽ തുന്നി ചേർത്ത ലോകത്തിലെ ആദ്യ ശസ്ത്രക്രിയ മേരിലാൻഡ് ബാൾട്ടിമോർ ജോൺ ഹോപ്കിൽസ് ആശുപത്രിയിൽ മാർച്ച് 25 ന് വിജയകരമായി പൂർത്തീകരിച്ചു.

നീനാ മാർട്ടിനസ് (35) എന്ന എച്ച്ഐവി രോഗിയാണ് പേരു വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത മറ്റൊരു എച്ച്ഐവി രോഗിക്ക് കിഡ്നി ദാനം ചെയ്തത്.ശസ്ത്രക്രിയക്കുശേഷം പൂർണ ആരോഗ്യവതിയാണെന്നും ഈ വർഷാവസാനം യുഎസ് മറീൻ മാരത്തോണിൽ പങ്കെടുക്കുവാൻ കഴിയുമെന്നും നീന പറഞ്ഞു.

എച്ച്ഐവി രോഗികളെ കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാൽ ഒരു ഹീറോ പരിവേഷം ലഭിക്കുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നീന പറഞ്ഞു. കിഡ്നി സ്വീകരിച്ച വ്യക്തിയും സുഖം പ്രാപിച്ചു വരുന്നുവെന്നും ഏതാനും ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും സർജറി വിഭാഗം പ്രഫസർ ഡോറി സെഗവ് പറഞ്ഞു.

എച്ച്ഐവി രോഗത്തെക്കുറിച്ചുള്ള തെറ്റുദ്ധാരണകളും ഭയാശങ്കകളും ദുരീകരിക്കുവാൻ ഈ ശസ്ത്രക്രിയ മൂലം കഴിയുമെന്നും ബയോ മെഡിക്കൽ സയൻസിൽ പുതിയൊരു അധ്യായം എഴുതി ചേർക്കാനാകുമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. എച്ച്ഐവി രോഗബാധിതരുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുന്നതു നിരോധിച്ച് ഫെഡറൽ നിയമം നിലവിലുണ്ടായിരുന്നു. എന്നാൽ ശാസ്ത്രജ്ഞരുടെ നിരന്തര ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്ഐവി രോഗികൾക്ക് ഇതേ രോഗം ബാധിച്ചവർക്ക് അവയവം ദാനം ചെയ്യാമെന്ന് എച്ച്ഐവി ഓർഗൻ പോളസി 2013 ൽ നിലവിൽ വന്നിരുന്നു.