ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,008കടന്നു മരണസംഖ്യ 406,107 പിന്നിട്ടു

രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ അഞ്ചാമതാണ്‌ ഇന്ത്യ

0

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,008 കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം2,007,449 കടന്നപ്പോള്‍ മരണ സംഖ്യ 112,469പിന്നിട്ടു.
ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം 406,107കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ ഇരുപത്തി രണ്ടായിരത്തിലേറെ പേരും അമേരിക്കകാരാണ്. ഇന്നലെ മാത്രം രാജ്യത്ത് എഴുനൂറ്റി അന്‍പതിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ മരണ സംഖ്യ ഒരുലക്ഷത്തി പത്രണ്ടായിരം പിന്നിട്ടു.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലും മരണ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്.213 രാജ്യങ്ങളിലായി എഴുപത് ലക്ഷത്തി എണ്‍പതിനായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ളതില്‍ രണ്ട് ശതമാനത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.ബ്രസീലില്‍ ഇരുപത്തി ഏഴായിരം പേര്‍ക്കും പെറുവില്‍ നാലായിരം പേര്‍ക്കും ചിലിയില്‍ അയ്യായിരത്തിലേറെ പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേ സമയം ബ്രസീലില്‍ കോവിഡ് കണക്കുകള്‍ പുറത്ത് വിടേണ്ടന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.പ്രതിദിന രോഗവ്യാപനത്തിൽ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. പ്രതിദിന മരണങ്ങളിൽ അഞ്ചാമതും. രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ അഞ്ചാമതാണ്‌ ഇന്ത്യ.മെയ്‌ 31ന്‌ അവസാനിച്ച നാലാം ഘട്ട അടച്ചിടലിനുശേഷമുള്ള ഒരാഴ്ചയിൽ 66,000 പുതിയ രോഗബാധ റിപ്പോർട്ടുചെയ്തു. 1,800 പേർ മരിച്ചു. ആകെ രോഗബാധിതരിലും മരണത്തിലും പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടയിലാണ്‌.
ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും മറ്റും ഫലപ്രദമായ അടച്ചിടലിലൂടെ രോഗവ്യാപനം തടഞ്ഞു. രോഗം നിയന്ത്രിച്ചശേഷമാണ് ഈ രാജ്യങ്ങൾ അടച്ചിടലിൽനിന്ന് പുറത്തുകടന്നത്. രോഗവ്യാപനം ഏറ്റവും തീഷ്ണമായ ഘട്ടത്തിലാണ്‌ ഇന്ത്യ അടച്ചിടൽ അവസാനിപ്പിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ കേന്ദ്രനടപടി സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടു

You might also like

-