കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216ആയി. 4,012,857 പേർക്ക് രോഗം സ്ഥിരീകരിച്ചു

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 1,321,785 ആയി മരണം 78,615. പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം 217,185ആയി മരണസംഖ്യ 30,201പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു260,117 പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം26,299പിന്നിട്ടു

0

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216ആയി. 4,012,857 പേർക്ക് രോഗം സ്ഥിരീകരിച്ചു.1,385,185 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 6,114 പേരാണ് മരിച്ചത്. 88,498 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 649 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 30,615 ആയി. ഫ്രാൻസിലെ മരണസംഖ്യ 25,987 ആയപ്പോൾ ജർമനിയിൽ മരിച്ചവരുടെ എണ്ണം 7,392 ആയി. ബെൽജിയത്തിലെ മരണസംഖ്യ 8,415 ആയി ഉയർന്നു. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,418 ആയി.

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 1,321,785 ആയി മരണം 78,615. പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം 217,185ആയി മരണസംഖ്യ 30,201പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു260,117 പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം26,299പിന്നിട്ടു

നെതർലന്റ്സിൽ 5,359ഉം ബ്രസീലിൽ10,017ഉം തുർക്കിയിൽ3,689ഉം പേർ മരിച്ചു. സ്വിറ്റ്സർലന്റിലെ മരണസംഖ്യ 1,823 ആയപ്പോൾ സ്വീഡനിലേത് 3,175 ആയി. മെക്സിക്കോയിൽ 3,160പേരും അയർലന്റിൽ 1,429പേരും മരിച്ചു.റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. റഷ്യയിൽ മരിച്ചവരുടെ എണ്ണം 1,723 ആയി ഉയർന്നപ്പോൾ ബ്രസീലിൽ 10,017പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-943, കാനഡ-4,569, ഓസ്ട്രിയ-609, ഫിലിപ്പൈൻസ്-685, ഡെൻമാർക്ക്-506, ജപ്പാൻ-556, ഇറാഖ്-102, ഇക്വഡോർ-1,618 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

അതേസമയം, രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തി. അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

You might also like

-