ഇടുക്കിയിൽ കൊവിഡ്- 19: പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന്, 4831 മുറികൾ ഒരുക്കി ജില്ലാഭരണകൂടം

കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീന്റ്മെന്റ് സെന്റര്‍ ആയി സജ്ജീകരിക്കുന്നതിന് കുമളി അണക്കര അല്‍ഫോണ്‍സ് ആശുപത്രി ദുരന്തനിവാരണ നിയമം പ്രകാരം ഏറ്റെടുത്ത് സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

0

ഇടുക്കിയിൽ കൊവിഡ്- 19: പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന്, 4831 മുറികളിലായി 8184 കിടക്കയൊരുക്കി ജില്ലാഭരണകൂടം ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരുക്കി ഒരുക്കിയിട്ടുള്ളത്.
സ്ഥലം, റൂമുകളുടെ എണ്ണം, കിടക്കകളുടെ എണ്ണം എന്ന ക്രമത്തില്‍

തൊടുപുഴ മുന്‍സിപ്പാലിറ്റി-പാപ്പൂട്ടി ഹാള്‍- 14-28, ഐശ്വര്യ റസിഡന്‍സി- 20-20, വട്ടക്കളം ടൂറിസ്റ്റ് ഹോം-18-18, ഈഫല്‍ ടവര്‍-25-25.
കട്ടപ്പന മുന്‍സിപ്പാലിറ്റി – കൊല്ലമാക്കല്‍ റസിഡന്‍സി- 30-60, ഇടശ്ശേരിയില്‍ റിസോര്‍ട്ട്- 44-88, സ്‌കൈറോക്ക് ഹോട്ടല്‍- 50-100, ഗ്രീന്‍വാലി ഹോട്ടല്‍- 26-52, മാസ് ഹോട്ടല്‍- 10-20, ക്ലൗഡ് ബേ- 24-48, കെജീസ് ഹില്‍ ടവര്‍ ഹോട്ടല്‍- 30-60, ഗവ.കോളേജ് ബോയ്സ് ഹോസ്റ്റല്‍- 20-20, ഗവ.കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്- 12-24.

പഞ്ചായത്തുകള്‍
മുട്ടം- ഗ്രീന്‍ ഒയാസിസ് -15-30, റൈഫിള്‍ ക്ലബ് -10-20, ഹോട്ടല്‍ അലന്റ – 17-34, കുടയത്തൂര്‍ -വെട്ടം റിസോര്‍ട്ട് – 10-20, അറക്കുളം- ഗ്രീന്‍ബര്‍ഗ്ഗ് 33-66, കാനനം റീട്രീറ്റ്, കുളമാവ് -17-34, അക്വാട്ടിക് സെന്റര്‍, മൂലമറ്റം – 6-12, വാലിക്കുളം ടൂറിസ്റ്റ് ഹോം, മൂലമറ്റം- 6-12, വണ്ണപ്പുറം- വൃന്ദാവന്‍ ഹോട്ടല്‍ , 9-18, അര്‍ച്ചന ഹോസ്പിറ്റല്‍- 12-24, കോടിക്കുളം -ദേവലോകം – 11-22, കുമാരമംഗലം- അല്‍-അസ്ഹര്‍ ഹോസ്റ്റല്‍ – 24-48, മണക്കാട്- മീനാക്ഷി ലോഡ്ജ് – 8-16, മരിയാപുരം -ഘോഷന്‍ റിസോര്‍ട്ട് – 22-44, മൗണ്ട് ബ്രിഡ്ജ് റിസോര്‍ട്ട് – 10-20, മറ്റയ്ക്കല്‍ ടൂറിസ്റ്റ് ഹോം- 4-8, ഫാത്തിമ മാതാ ചര്‍ച്ച് ബില്‍ഡിംഗ് – 18-18, നെടുങ്കണ്ടം -മരിയന്‍ ടൂറിസ്റ്റ്ഹോം – 12-24, ,ചെല്ലം ലോഡ്ജ് – 10-20, ഗ്രീന്‍ കാസ്റ്റില്‍ 18-36. പള്ളിവാസല്‍- ടീ ഹാര്‍വെസ്റ്റ്- 10-20, ഇഗ്ലൂ റിസോര്‍ട്ട്- 24-48, ബ്ലൂ വെയ്സ്- 42-84, ടീകാസ്റ്റില്‍- 60-120, മണ്‍സൂണ്‍ ഗ്രാന്‍ഡ്- 25-50, ട്രിവേഴ്സ് റിസോര്‍ട്ട്- 40-80, നെസ്റ്റ് റിസോര്‍ട്ട്-10-20, വിന്റര്‍ ഗാര്‍ഡന്‍- 6-12, മൂന്നാര്‍ ക്വീന്‍- 45-90, കോക്കനട്ട് വില്ല-12-24, മൂന്നാര്‍ ഗ്രീന്‍ റിസോര്‍ട്ട്- 26-52, ചിത്തിരപുരം പാര്‍ക്ക്- 8-16, ബോഗന്‍വില്ല- 10-20, ഗോകുലം പാര്‍ക്ക്- 50-100, ചിന്നക്കനാല്‍- പര്‍പ്പിള്‍ റിസോര്‍ട്ട്- 18-36, ബൈസണ്‍വാലി- കാമലിയ റിസോര്‍ട്ട്- 10-20, ഡ്രീം കാപ്ച്വര്‍ റിസോര്‍ട്ട്- 10-20, അറ്റ് വേര്‍ഡ്സ് റിസോര്‍ട്ട്- 10-20, ബേര്‍ഡ്സ് വാലി റിസോര്‍ട്ട്- 20-40, സേനാപതി- പ്ലീസന്റ് ഹില്‍സ് റിസോര്‍ട്ട്, കാന്തിപ്പാറ- 14-28, രാജകുമാരി- മാതാ ലോഡ്ജ്- 10-20, സ്പൈസ് ട്രീ റിസോര്‍ട്ട്, മുട്ടുകാട്- 14-28, വിന്റ് റിസോര്‍ട്ട്, മുട്ടുകാട്- 8-16, ജൂണ്‍ഫാം റിസോര്‍ട്ട്, കൂമ്പന്‍പാറ- 8-16, സാന്റല്‍ വെറ്റ് റൂംസ്- 4-8, ചിന്നക്കനാല്‍- ക്രൗണ്‍ പ്ലാസ റിസോര്‍ട്ട്- 10-20, ലേക്സോണ്‍ റിസോര്‍ട്ട്-6-12, പര്‍പ്പിള്‍ ടൂറിസ്റ്റ്ഹോം- 18-36, സിയന്ന വില്ലേജ് റിസോര്‍ട്ട്- 40-80, ശാന്തന്‍പാറ- ഗ്രീന്‍ പാലസ് ,പൂപ്പാറ- 21-21, നീല ലോഡ്ജ്-16-32, ശാന്തന്‍പാറ സൊസൈറ്റി ലോഡ്ജ്- 8-8, രാജാക്കാട്- ഇല സീസണ്‍സ് ലോഡ്ജ്- 15-30, കാര്‍ത്തിക ലോഡ്ജ്- 15-15, ബ്ലൂമൂണ്‍ ലോഡ്ജ്- 8-16, ഹോട്ടല്‍ ലീമണ്‍ ഗ്രാസെസ്-20-40, അരുവി റിസോര്‍ട്ട്- 10-20, അരുവി അനക്സ്- 12-24, ഏലപ്പാറ- ഡി.സി കോളേജ്- 64-128, കെ.സി.എം റിട്രീറ്റ്- 28-28, പീരുമേട്- ക്നാനായ ലോഡ്ജ്- 10-20, ത്രിശങ്ക ഹാവെല്‍, കുട്ടിക്കാനം- 13-26, എ.ബി.ജി ഹോട്ടല്‍-4-8, എം.ബി.സി കോളേജ്, കുട്ടിക്കാനം- 60-120, എം.ആര്‍.എസ്, കുട്ടിക്കാനം-20-40, ഹൈലാന്റ് ഹോട്ടല്‍, കുട്ടിക്കാനം- 4-8, വണ്ടിപ്പെരിയാര്‍- റോയല്‍ ലോഡ്ജ്- 10-20, കുമളി- ഹോളിഡേ ഹോം- 43-86, ഡി.റ്റി.പി.സി- 26-52, ശിക്ഷക് സദന്‍- 13-13, ട്രസ്‌ക്കര്‍ ടവര്‍- 18-36, ലേക്വ്യൂ- 10-20, പെരുവന്താനം- മിസ്ഹില്‍, പാഞ്ചാലിമേട്- 10-20, മിസീവില്ല, പാഞ്ചാലിമേട്- 3-3, സെറിനിറ്റി റിസോര്‍ട്ട്, പാഞ്ചാലിമേട്- 12-12, പാരസൈസ് റിസോര്‍ട്ട്- പാഞ്ചാലിമേട്- 10-10, കെ.പി.എം.സി ട്രസ്റ്റ്, പാഞ്ചാലിമേട്- 20-20, പീരുമേട്- കെ.റ്റി.ഡി.സി- 10-20, ഏലപ്പാറ- ഗ്രീന്‍ പാലസ്, വാഗമണ്‍- 5-10, ചില്ലാസ് ബ്ലിസ്, വാഗമണ്‍- 4-8, വാസ്‌കോ, വാഗമണ്‍- 5-10, വണ്ടന്‍മേട്- കാര്‍മീലിയ റിസോര്‍ട്ട്- 20-40, ഏലപ്പെരിയ റിസോര്‍ട്ട്- 20-40, സ്പൈസസ് ലാബ്- 20-40, ഇരട്ടയാര്‍- ആയുര്‍ഗ്രീന്‍ റിസോര്‍ട്ട്- 30-60, ഉപ്പുതറ- ഗ്രാസ്മിയര്‍ റിസോര്‍ട്ട്- 24-48, ജെ.സി ഹില്‍സ് റിസോര്‍ട്ട്- 16-32, വിമോഷയ റിസോര്‍ട്ട്- 7-14, കാമാക്ഷി- ടോമി ഹോംസ്റ്റേ, കാല്‍വരിമൗണ്ട്- 7-14, കൊന്നത്തടി- ജനതാ ഹോസ്പിറ്റല്‍, കമ്പിളികണ്ടം- 11-22, കാന്തല്ലൂര്‍- റിവര്‍വ്യൂ ഇന്‍- 14-28, ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്- 7-14, നെസ്റ്റ് കോട്ടേജ്- 10-20, ഷോള ഹെവന്‍-10-20, വട്ടവട- മള്‍ട്ടിഹബ്ബ് അമിനിറ്റി സെന്റര്‍-8-16, മൗണ്ടന്‍ ഹട്ട് കോവില്ലൂര്‍- 9-18, ജി.വി റസിഡന്‍സി കോവില്ലൂര്‍- 6-12, കോവില്ലൂര്‍ പാലസ്- 4-8, വാഴത്തോപ്പ്- അപ്സര ഹോട്ടല്‍, ചെറുതോണി- 14-28, ഷിക്കാര ഹോട്ടല്‍- 22-44, അടിമാലി- എം.പി.എം റസിഡന്‍സി, മച്ചിപ്ലാവ്- 15-30, മൂന്നാര്‍ വാലി- 50-100, ജന്ന പാലസ്- 40-80, കൊന്നത്തടി- ജനത ഹോസ്പിറ്റല്‍, പാറത്തോട്-11-22, മൂന്നാര്‍- ആര്‍.ആര്‍ കോട്ടേജ്- 24-24, ഐസക് റസിഡന്‍സി- 45-45, അരുള്‍ മൗണ്ട് ഹോട്ടല്‍- 21-21, അമ്മു കോട്ടേജ്-20-20, കുറിഞ്ഞി കോട്ടേജ്- 44-44, കാര്‍ത്തിക റസിഡന്‍സി- 38-38, ലീ സെലസ്റ്റിയം-70-70, ആല്‍വിന്‍ കോട്ടേജ്- 20-20, വി.എം.ജെ.ഡ്വല്ലിംഗ്സ്-52-52, റെഡ് സ്റ്റാര്‍- 40-40, ഈസ്റ്റേണ്‍ ഹോട്ടല്‍ (2 ബ്ലോക്കുകള്‍)- 244-244, ചോയ്സ് ഇന്‍- 60-60, ദേവികുളം- മൂന്നാര്‍ കാസ്റ്റില്‍-38-38, സില്‍വര്‍ ടിപ്സ്- 90-90, മഹാലക്ഷ്മി ഹോട്ടല്‍- 36-36, ഗ്രീന്‍ റിഡ്ജ്-36-36, ബെല്‍മൗണ്ട്- 80-80, സുജാത ഇന്‍- 58-58,

കുമളി അതിര്‍ത്തി വഴി ഇന്നലെ (7/5/20) എത്തിയത് 382പേര്‍

അതേസമയം കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 382 പേര്‍. 195 പുരുഷന്‍മാരും 133 സ്ത്രീകളും 54 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ എത്തിയത്. തമിഴ്നാട് – 341, കര്‍ണ്ണാടകം – 31, തെലുങ്കാന – 10, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 209 പേര്‍ ഇടുക്കി ജില്ലയിലേയ്ക്കും 173 പേര്‍ ഇതര ജില്ലകളിലേയ്ക്കും ഉള്ളവരാണ്. ആകെ എത്തിയ 382 പേരില്‍ റെഡ് സോണുകളില്‍ നിന്നെത്തിയ 209 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 173 പേര്‍ കര്‍ശന ഉപാധികളോടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

തിരിച്ചെത്തുന്നവര്‍ക്കായി
കുമളി അതിര്‍ത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത് മികച്ച സേവനം.

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായി സ്വന്തം നാട് തുറന്ന കവാടത്തിലൂടെ ആശ്വാസ തീരത്തണയുന്നവര്‍ നിരവധിയാണ്. ഇങ്ങനെയെത്തുന്നവര്‍ക്കായി കുമളി അതിര്‍ത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത് മികച്ച സേവന സൗകര്യങ്ങളാണ്. നാട്ടില്‍ തിരിച്ചെത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ പാസ് മുഖേനയുള്ള അവസരത്തിന്റെ ആദ്യ നാല് ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം പേരാണ് തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്, കര്‍ണ്ണാടകം, തെലുങ്കാന , ആന്ധ്ര, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവര്‍. വിദ്യാര്‍ത്ഥികളും കൈകുഞ്ഞുങ്ങളും ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു.

അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തുന്ന യാത്രക്കാരുടെ പാസ് പരിശോധിച്ച് ടോക്കണ്‍ നല്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ടോക്കണ്‍ നമ്പര്‍ ക്രമത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവരെയും അവരുടെ സാധന സാമഗ്രികളും അണുവിമുക്തമാക്കിയ ശേഷം പോലീസ് വകുപ്പിന്റെ കൗണ്ടറില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടറിലെത്തുന്ന ഇവരെ ഇന്‍ഫ്രാറെഡ് തെര്‍മോസ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തി ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന കൗണ്ടറില്‍ ഇവര്‍ക്ക് പോകേണ്ട ഗ്രാമ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി ഏതെന്നും ആളുകളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യുന്നു. അടുത്തത് തൊഴില്‍ വകുപ്പിന്റെ കൗണ്ടറും മോട്ടോര്‍ വാഹന വകുപ്പിന്റെ കൗണ്ടറുമാണ്. വരുന്നവര്‍ കേരളത്തിലെ ഏതെങ്കിലും എസ്റ്റേറ്റ് / കമ്പനികള്‍ / സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാരോ അല്ലെങ്കില്‍ ജീവനക്കാരുടെ വീട്ടില്‍ താമസിക്കേണ്ട അടുത്ത ബന്ധുക്കളോ ആണോയെന്ന് രേഖപ്പെടുത്തുന്നു. അതെയെങ്കില്‍ അതത് സ്ഥാപന ഉടമകളെ അറിയിക്കുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇതര സംസ്ഥാനത്തു നിന്നും ടാക്സിയിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്ക് ടാക്സി സൗകര്യം ലഭ്യമാക്കി നല്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്. അതില്‍ യാത്ര പോകുന്നവരുടെ വിവരങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നു. എല്ലാ കൗണ്ടറുകളിലും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടക്കുന്നതിനാല്‍ അപ്പോള്‍ തന്നെ എത്തിയവരുടെ വിവരങ്ങള്‍ അതത് പ്രദേശത്തെ തദ്ദേദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വിഭാഗത്തിനും അറിയുവാന്‍ കഴിയും. നടപടി ക്രമങ്ങള്‍ ഇതോടെ പൂര്‍ത്തിയാകും.
റെഡ് സോണുകളില്‍ നിന്നെത്തുന്നവരെ അവരുടെ സ്വദേശത്ത് ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ആണ് അയക്കുന്നത്. അല്ലാത്തവരെ കര്‍ശന ഉപാധികളോടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കും. ഇതര ജില്ലകളിലേയ്ക്ക് പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കില്‍ കമാണ്ടര്‍ ടാക്സികളാണ് ക്രമീകരിച്ചിട്ടുള്ളത്. ഡ്രൈവര്‍ക്ക് തൊട്ടു പിന്നിലെ സീറ്റില്‍ ലഗേജ്, ഏറ്റവും പിറകില്‍ യാത്രക്കാര്‍ എന്നിങ്ങനെയാണ് യാത്ര അനുവദിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കായി കുടിവെള്ളം, ആവശ്യക്കാര്‍ക്ക് ലഘുഭക്ഷണം, വിശ്രമം, നിസ്‌കാരം, ഫീസിംഗ് റൂം, ടോയ്ലറ്റ് തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റിനു സമീപമായാണ് കൗണ്ടറുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. ചെക്ക് പോസ്റ്റ് മുതല്‍ ഓരോയിടങ്ങളും ആരോഗ്യ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും കുമളി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എപ്പോഴും അണുവിമുക്തമാക്കുന്നുണ്ട്. ഓരോ ദിവസവും ക്ലോസിംഗ് സമയശേഷം ഫയര്‍ഫോഴ്സ് ടീം കൗണ്ടറുകളും അതിര്‍ത്തി മുതല്‍ ഇവിടേയ്ക്കുള്ള റോഡുള്‍പ്പെടെ എല്ലായിടവും അണുനാശിനി മിശ്രിതം ചേര്‍ത്ത വെള്ളമുപയോഗിച്ച് കഴുകി ശുചീകരിക്കുന്നു. റവന്യൂ,പോലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് അതിര്‍ത്തിയിലൂടെ ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ക്ക് ഇവിടെ മേല്‍നോട്ടം വഹിക്കുന്നു. ഇത്തരത്തില്‍ ലോക്ക്ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് സ്വീകരിക്കുന്നതോടൊപ്പം അവര്‍ക്കാവശ്യമായ സഹായവും നല്കി അവരിലൂടെ ആര്‍ക്കും രോഗം വ്യാപിക്കാതിരിക്കാനുള്ള തടയണയുമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

കോവിഡ്- 19 ഫസ്റ്റ്ലൈന്‍ ട്രീന്റ്മെന്റ് സെന്ററാക്കി
കുമളി അല്‍ഫോണ്‍സ് ആശുപത്രി

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുമളി ചെക്ക്പോസ്റ്റ് വഴി കടന്നുവരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്തു കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീന്റ്മെന്റ് സെന്റര്‍ ആയി സജ്ജീകരിക്കുന്നതിന് കുമളി അണക്കര അല്‍ഫോണ്‍സ് ആശുപത്രി ദുരന്തനിവാരണ നിയമം പ്രകാരം ഏറ്റെടുത്ത് സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

You might also like

-