ചില മന്ത്രിമാരെ ഒഴിവാക്കി സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തി,രണ്ടാം മോഡി മന്ത്രി സഭ വികസനം

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മൃതി ഇറാനി, ദേവശ്രീ ചൗധരി, രമേഷ് പൊഖ്രിയാല്‍ എന്നിവരാണ് പുറത്താകുന്ന മന്ത്രിമാരില്‍ പ്രമുഖര്‍ എന്നാണ് സൂചന

0

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍, മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍, മന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവര്‍ പുറത്തുക്ക് .

ഡല്‍ഹി: ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിക്കും . പുതിയ 43 മന്ത്രിമാർ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മൃതി ഇറാനി, ദേവശ്രീ ചൗധരി, രമേഷ് പൊഖ്രിയാല്‍ എന്നിവരാണ് പുറത്താകുന്ന മന്ത്രിമാരില്‍ പ്രമുഖര്‍ എന്നാണ് സൂചന. ശാരീരിക ബുദ്ധിമുട്ട് മൂലമാണ് പൊഖ്രിയാലിനെ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്മൃതി ഇറാനിക്ക് യു.പിയുടെ ചുമതല നൽകിയേക്കും. ജ്യോതിരാദിത്യ സിന്ധ്യ,സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി ,എന്നിവർ കേന്ദ്രമന്ത്രിമാരാകും. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. സിന്ധ്യയ്ക്ക് വാണിജ്യം, ടെലികോം വകുപ്പുകൾ നൽകാനാണ് സാധ്യത. അനുരാഗ് ഠാക്കൂർ, ജി കിഷൻ റെഡി എന്നിവർക്ക് ക്യാബിനറ്റ് പദവി ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു. പുതിയ മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 7 മന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍ എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി.

അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. ഇനിയും ചില മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതിനിടെ സഹമന്ത്രിമാരായിട്ടുള്ള അനുരാഗ് താക്കൂര്‍, ജി.കിഷന്‍ റെഡ്ഡി, പുരുഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ.

You might also like

-