വീണ്ടും വിമാനം പറത്തണം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍

രണ്ട് ദിവസമായി അഭിനന്ദന്‍ ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ അഭിനന്ദന്‍റെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

0

Minister of State for Defence Dr Subhash Bhamre met Indian Air Force (IAF) Wing Commander Abhinandan Varthaman at Research and Referral Hospital in Delhi Cantonment Read story |

ഡൽഹി : ചികിത്സ പിന്നിട്ടാൽ എത്രയും വേഗം വ്യോമസേനയുടെ വിമാനം പറത്തണമെന്ന് ആഗ്രഹം പ്രകടപ്പിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. പാക് കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തി ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ വര്‍ധമാന്‍ മുതിര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും ആഗ്രഹം പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ദിവസമായി അഭിനന്ദന്‍ ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ അഭിനന്ദന്‍റെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷ.

വീണ്ടു വിമാനം പറത്താനുള്ള ആഗ്രഹം സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോദ സഹമന്ത്രി എന്നിവര്‍ അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.

You might also like

-