കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ

വളരെ കടുത്ത, ക്രൂരമായ സൈബര്‍ ആക്രമണമാണ് തങ്ങള്‍ നേരിടുന്നത്. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. അതിന് കാരണം തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്.

0

കൊച്ചി | കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ദയ പാസ്കല്‍. കുടുംബത്തിനെതിരെ അപവാദം പ്രചരിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കണമെന്നും ദയപാസ്കല്‍ മാധ്യങ്ങളോട് പറഞ്ഞു.
ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്.

വളരെ കടുത്ത, ക്രൂരമായ സൈബര്‍ ആക്രമണമാണ് തങ്ങള്‍ നേരിടുന്നത്. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. അതിന് കാരണം തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്.രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ അണികളെ താക്കീത് ചെയ്യണമെന്നും പാർട്ടി നിയമ നടപടി സ്വീകരിച്ചതിനാൽ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.

You might also like