വ്യാപക ആക്രമണം …ബാലുശ്ശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു

ബാലുശ്ശേരി കരുമലയിൽ ആണ് സി പി എം - കോൺഗ്രസ് സംഘർഷം ഉണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കുണ്ട്. ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉൾപ്പെടെയുള്ളവർക്കാണ് പരുക്ക്.

0

കോഴിക്കോട്: ബാലുശ്ശേരിയിൽ കോൺഗ്രസ് – സി പി എം സംഘർഷം തുടരുന്നു, ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു അക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. തു കൂടാതെ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ കിഴക്കെവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കാർ അടിച്ചു തർക്കുകയും ചെയ്തു.

ബാലുശ്ശേരി കരുമലയിൽ ആണ് സി പി എം – കോൺഗ്രസ് സംഘർഷം ഉണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കുണ്ട്. ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉൾപ്പെടെയുള്ളവർക്കാണ് പരുക്ക്. ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ പരസ്യമായി നടുറോഡിൽ സംഘർഷത്തിലും വാക്കേറ്റത്തിലും ഏർപ്പെടുകയായിരുന്നു.സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എം കെ രാഘവൻ എം പി സന്ദർശിച്ചു.സംഘർഷത്തിൽ സാരമായി പരുക്കേറ്റ് എൽ ഡി എഫ് പ്രവർത്തകനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബാലുശ്ശേരിയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുകയാണ്. എന്നാൽ, ഇതിനിടയിലാണ് ഇന്ന് പുലർച്ചെ അക്രമങ്ങൾ ഉണ്ടായത്.കഴിഞ്ഞദിവസം, കണ്ണൂരിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളാണ് പലയിടത്തും സംഘർഷങ്ങളിലേക്ക് എത്തുന്നത്

You might also like

-