നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്‍മിാരാകരുത് ,കേരളത്തിലെ നദികളുടെ ആഴം കൂട്ടണണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍

കേരളത്തില നദികളില്‍ കൃത്യമായി മണല്‍ നീക്കം നടക്കാത്തതാണ് ഇതിന്കാരണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതിന് കോടതികളാണ് തടസമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്‍മിാരാകരുതെന്നും വ്യക്തമാക്കി.

കൊച്ചി| കേരളത്തിലെ നദികളുടെ ആഴം കൂട്ടണണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. കേരളത്തില്‍ വെള്ളപ്പൊക്കം പതിവാകുന്നെന്നും അത് നഗരങ്ങളില്‍ പോലും ബാധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില നദികളില്‍ കൃത്യമായി മണല്‍ നീക്കം നടക്കാത്തതാണ് ഇതിന്കാരണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതിന് കോടതികളാണ് തടസമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്‍മിാരാകരുതെന്നും വ്യക്തമാക്കി. എല്ലാത്തിലെയും നമ്മള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണം. നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

You might also like

-