വാഷിംഗ്ടണ്‍ ഡി.സി.ക്ക് സംസ്ഥാന പദവി ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി

ബില്‍ പാസ്സാകണമെങ്കില്‍ 60 പേരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.700,000 ജനസംഖ്യയുള്ള സീസിയില്‍ 2019 ലെ സെന്‍സ് അനുസരിച്ച് 46% ബ്ലാക്കും, 46 % വൈറ്റുമാണ്

0

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ 51-ാമത് സംസ്ഥാനമായി വാഷിംഗ്ടണ്‍ ഡി.സി. അംഗീകരിക്കുന്ന നിയമം യു.എസ്. ഹൗസ് ഏപ്രില്‍ 22 വ്യാഴാഴ്ച പാസ്സാക്കി.ഇരു പാര്‍ട്ടികളും ചേരിതിരിഞ്ഞ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 208 നെതിരെ 216 വോട്ടുകളോടെയാണ് നിയമം യു.എസ്. ഹൗസ് പാസ്സാക്കിയത്.

വാഷിംഗ്ടണ്‍ ഡി.സി.യെ ഭരിക്കുന്നതിനുള്ള അവസരം ഒരിക്കലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിക്കുകയില്ല എന്ന ഒരൊറ്റ കാരണത്താലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി മേണ്ടെയര്‍ ജോണ്‍സ് ആരോപിച്ചു.പ്രസിഡന്റ് ബൈഡന്റെ പിന്തുണ ഈ ബില്ലിനുണ്ടെങ്കിലും, യു.എസ്. സെനറ്റില്‍ പാസ്സാകുമോ എന്നത് സംശയമാണ്. ബില്‍ പാസ്സാകണമെങ്കില്‍ 60 പേരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.700,000 ജനസംഖ്യയുള്ള സീസിയില്‍ 2019 ലെ സെന്‍സ് അനുസരിച്ച് 46% ബ്ലാക്കും, 46 % വൈറ്റുമാണ്.സംസ്ഥാന പദവി ലഭിച്ചാല്‍ യു.എസ്. കോണ്‍ഗ്രസ്സില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് കഴിയും.’അമേരിക്കന്‍ ജനാധിപത്യത്തിലെ അവിസ്മരണീയമായ ദിനമാണിത്’ നാന്‍സി പെളോസി പറഞ്ഞു.

യു.എസ്. സെനറ്റിലെ 44 ഡമോക്രാറ്റിക് അംഗങ്ങള്‍ ഇതിനകം തന്നെ ബില്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെങ്കിലും, ആറുപേര്‍ ഇതുവരെ ഇതിനോട് പൂര്‍ണ്ണമായും യോജിച്ചിട്ടില്ല.ഡിസിക്ക് കോണ്‍ഗ്രസ്സില്‍ പ്രാതിനിധ്യമില്ലെങ്കില്‍ നികുതി ഇടാക്കുന്നത് നിര്‍ത്തല്‍ ചെയ്യണമെന്നാണ് സംസ്ഥാന പദവി ആഗ്രഹിക്കുന്നവര്‍ മുന്നോട്ടുവച്ചിട്ടുള്‌ള നിര്‍ദേശം.