ആരാധനാലയങ്ങളില്‍ പോകാണോ വേണ്ടയോ എന്നത് സ്ത്രീക്ക് തീരുമാനിക്കാം ഭക്തിയെ സ്ത്രീ- പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ല: ബൃന്ദാ കാരാട്ട്
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധിയെന്ന് ബൃന്ദ പറഞ്ഞു

ഡൽഹി :ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഭക്തിയെ സ്ത്രീ – പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ല. ആരാധനാലയങ്ങളില്‍ പോകാണോ വേണ്ടയോ എന്നത് സ്ത്രീക്ക് തീരുമാനിക്കാം.എന്നാല്‍ ആരാധനാലയങ്ങളില്‍ പോകാനുള്ള സ്വാതന്ത്രമാണ് അവര്‍ക്ക് ആവശ്യം, അതിനുള്ള നിര്‍ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് അവര്‍ പറഞ്ഞു.. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധിയെന്ന് ബൃന്ദ പറഞ്ഞു.
അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് ഇപ്പോള്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. വിശ്വാസത്തിന്റെ പേരില്‍ നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നുവെന്നും രേഖാ ശര്‍മ്മ പറഞ്ഞുശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം കോടതി റദ്ദാക്കി. സ്ത്രീകള്‍ പുരഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ചരിത്രപരമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും സ്ത്രീകള്‍ക്ക് മലചവിട്ടാം എന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.