ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി

കോവിഡ് പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

0

ഇരുപത്തിയൊന്നാമത് ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി. ഇന്ത്യയും റഷ്യയും ഒരുമിച്ച് കൊവിഡിനെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു. ഇന്ത്യ – റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാൻ ശ്രമിച്ചെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്‌റോവ് പറഞ്ഞു. അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ഇന്ത്യയ്ക്ക് മേലെ സമ്മർദ്ദമുണ്ടായെന്നും എന്നാൽ ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം എന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like