വിഴിഞ്ഞം പ്രശ്‌നം ഇടയലേഖനം തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ

അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായി. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് കുറ്റപ്പെടുത്തൽ.തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല, മറിച്ച് നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്നും സ‍‍ർക്കുലറിൽ പറയുന്നു.

0

തിരുവനന്തപുരം | വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ
പള്ളികളിൽ സർക്കുലർ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നത്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായി. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് കുറ്റപ്പെടുത്തൽ.തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല, മറിച്ച് നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്നും സ‍‍ർക്കുലറിൽ പറയുന്നു.ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സർക്കുലറിലെ പ്രധാന ആവശ്യം. അതേസമയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകൾ തുടരും.
സർക്കാരിന്റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളിൽ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മർദിച്ചു. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തിയുള്ള ഡോ. തോമസ് ജെ നെറ്റോയുടെ സർക്കുലർ ഇന്ന് അതിരൂപതക്ക് കീഴിലെ എല്ലാ പള്ളികളിലും വായിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. തുറമുഖ നിർമാണം സ്ഥിരമായി നിർത്തിവെക്കണമെന്നല്ല, നിർമാണം നിർത്തിവെച്ചുള്ള പഠനമാണ് വേണ്ടത്‌. ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.

ഇന്നലെ ചീഫ് സെക്രട്ടറിയുമായി സമരസമിതി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതിയും യോഗം ചേർന്നേക്കും.മലങ്കര, ലത്തീൻ സഭാ നേതൃത്വവുമായി കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയിൽ തുടർചർച്ചകൾക്ക് ധാരണയായിരുന്നു. അനൗദ്യോഗിക ചർച്ചകളിൽ ധാരണയായ ശേഷം ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കാനാണ് ആലോചന. സമാന്തമരമായി ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും സജീവമാണ്.

You might also like

-