കേരളാകോൺഗരസ്സിൽ വിപ്പ് പ്രശനം പരാതിയുമായി ജോസും ജോസഫു രംഗത്ത്

റോഷി അഗസ്റ്റിന്റെ വിപ്പ് പിജെ ജോസെഫ് അടക്കമുള്ള മൂന്ന് എം എൽ എ മാർ ലംഘിച്ചതായാണ് ജോസ് പക്ഷം ആരോപിക്കുന്നത്

0

തിരുവനന്തപുരം :അവിശ്വസപ്രമേയ ചർച്ചയിൽ കേരളാകോൺഗ്രസ് എം എം എൽ എ മാർ പരസ്പരം വിപ്പ് ലംഘിച്ചതെയി ആരോപിച്ച് ഇരുകൂട്ടരും രംഗത്തുവന്നു ജോസ് വിഭാഗം എം എൽ എ മാർ വിപ്പ് ലംഘനം നടത്തിയ സാഹചര്യത്തില്‍ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം സ്പീക്കറെ സമീപിക്കും. പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടിയുമുണ്ടായേക്കും.ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വിട്ടുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കളായ റോഷി അഗസ്റ്റിനും എന്‍ ജയരാജനും ചെയ്തത്. ഇത് വിപ്പ് ലംഘനമാണെന്ന് കാണിച്ച് സ്പീക്കറെ സമീപിക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. രണ്ട് പേരെയും അയോഗ്യരാക്കണമെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാണ് ആലോചിക്കുന്നത്. പാര്‍ട്ടി യോഗം ചേര്‍ന്നാകും തീരുമാനമെടുക്കുക.

അതേസമയം ജോസ് വിഭാഗം ഇതിനോടകം തന്നെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാർട്ടി ഭരണ ഘടന പ്രകാരം കേരളം കോൺഗ്രസ്സിന്റെ
വിപ്പ് റോഷി അഗസ്റ്റിനാണ് റോഷി അഗസ്റ്റിന്റെ വിപ്പ് പിജെ ജോസെഫ് അടക്കമുള്ള മൂന്ന് എം എൽ എ മാർ ലംഘിച്ചതായാണ് ജോസ് പക്ഷം ആരോപിക്കുന്നത് ഇരുകൂട്ടരും പരസ്പരം വിപ്പ് ലംഘിച്ചതിന് നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ അയോഗ്യതാ നോട്ടീസില്‍ സ്പീക്കര്‍ ഉടനെ ഒരു നടപടിയിലേക്ക് പോകില്ലെന്നാണ് ജോസ് വിഭാഗത്തിന്‍റെ പ്രതീക്ഷ. നിയമസഭയില്‍ അനുകൂല സമീപനം സ്വീകരിക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. ഇതും ലംഘിച്ചതിനാല്‍ മുന്നണിയില്‍ നിന്ന് ജോസ് വിഭാഗത്തെ ഔദ്യോഗികമായി പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം എല്‍ഡിഎഫുമായുള്ള ചര്‍ച്ചക്കുള്ള സാധ്യത വര്‍ധിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കളുടെ വിലിയിരുത്തല്‍.