നവോത്ഥാന സംരക്ഷണ സമിതിയുടെ ലക്ഷ്യം ഹിന്ദു ഐക്യമല്ലെന്ന് വെള്ളാപ്പള്ളി

നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏത് അറ്റം വരെയും എസ്.എൻ.ഡി.പി പോകും. പിന്നാക്ക സമുദായത്തിനായി അല്ലാതെ വേറെ ആര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

0

ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി രൂപീകരിച്ചതെന്ന് എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുഗതന്‍റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതന്‍ വെറും കടലാസ് പുലിയാണ്. ഒരു സുഗതൻ പോയതു കൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല. സുഗതന് പാർലമെന്ററി മോഹമാണ്. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏത് അറ്റം വരെയും എസ്.എൻ.ഡി.പി പോകും. പിന്നാക്ക സമുദായത്തിനായി അല്ലാതെ വേറെ ആര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

ഹിന്ദു പാര്‍ലമെന്‍റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ നവോത്ഥാന സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമിതി സംവരണ മുന്നണിയായി മാറിയെന്നാണ് ഹിന്ദുപാർലമെന്റിന്‍റെ ആരോപണം.

നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാർലമെന്‍റ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ ചേർന്നതെന്നാണ് വിശദീകരണം. 12 മുന്നാക്ക ഹിന്ദു സംഘടനകളുടെ എതിർപ്പ് മറികടന്ന് വനിതാ മതിൽ വിജയിപ്പിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമാണെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് ഹിന്ദു പാർലമെൻറ്, അതിലെ സമുദായ സംഘടനകൾക്ക് അയച്ച കത്തിൽ പറയുന്നത്.

You might also like

-