സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു വീണാ ജോര്‍ജ്

ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

0

തിരുവനന്തപുരം:സിക്ക വയറസിനെതിരെ അതീവ ജാഗ്രത പുലർത്തുന്നതിനിടയിലും . സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്.

ഇതില്‍ നാലുപേരുടെ സാമ്പിളുകള്‍ രണ്ടു സ്വകാര്യ ആശുപത്രികളില്‍നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.വയറസിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ശ്കതമാക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു .

You might also like

-