“കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും”. കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഒരവസരത്തിൽ കരുണാകരൻ കോൺഗ്രസ് വിട്ട് പോയി. കരുണാകരൻ ഇല്ലാതെ തന്നെ കേരളത്തിലെ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ നമുക്ക് കഴിഞ്ഞു.

0

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. വിശദീകരണം ചോദിച്ചപ്പോള്‍ അനിൽകുമാര്‍ നൽകിയത് ധിക്കാരപരമായ മറുപടിയാണെന്നും സതീശൻ വ്യക്തമാക്കി.

നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഒരവസരത്തിൽ കരുണാകരൻ കോൺഗ്രസ് വിട്ട് പോയി. കരുണാകരൻ ഇല്ലാതെ തന്നെ കേരളത്തിലെ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവർ അല്ലല്ലോ ആരും.

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അർഹിക്കാത്തവർക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശൻ പറയുന്നു.
പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്റെ മറുപടി. അനില്‍കുമാര്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അച്ചടക്ക നടപടി സ്വീകരിച്ചത് കെപിസിസി അധ്യക്ഷനാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. അസംതൃപ്തര്‍ പോകട്ടെ എന്ന നിലപാട് കോണ്‍ഗ്രസിനില്ല.കോണ്‍ഗ്രസിനെ ശുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

You might also like