തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി.സതീശൻ.

ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ നിസാരമായി കണ്ടു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസംഗരായി നിൽക്കുന്നു

0

തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ
നേതാവ് വി.ഡി.സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ നിസാരമായി കണ്ടു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസംഗരായി നിൽക്കുന്നു. നായകളെ വന്ധ്യംകരിക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു

തങ്ങൾ ഈ വിഷയം ഉന്നയിച്ചപ്പോൾ സർക്കാർ പുച്ഛഭാവത്തോടെ കണ്ടു. തെരുവ് നായ കടിച്ച് ആളുകൾ മരിക്കുന്ന സംഭവം ഉണ്ടാകുന്നു. പ്രതിരോധ വാക്സിൻ പരിശോധനകളില്ലാതെയാണ് കൊണ്ട് വന്നത്. വാക്സിനെ സംബന്ധിച്ച് ധാരാളം പരാതി ഉയരുന്നുണ്ട്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധനയോടെ മാത്രമേ വാക്സിൻ കൊണ്ടു വരാവൂ. അത് ഇവിടെ നടന്നിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച വന്ധ്യംകരണ പദ്ധതികൾ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്ലീറ്റ് ജീനോമിക് അനാലിസിസ്) പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

You might also like

-