തെറ്റായ സത്യവാങ്മൂലംകാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

സെപ്റ്റംബർ ഒമ്പതിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ മൂന്ന് സ്ത്രീ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്താൻ തീരുമാനമെടുത്തുവെന്നായിരുന്നു സത്യവാങ്മൂലം. എന്നാൽ അന്നേദിവസം നടന്ന യോഗത്തിൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് സിൻഡിക്കേറ്റംഗം അബ്ദുൽ റഷീദ് വെളിപ്പെടുത്തിയതോടെയാണ് യൂണിവേഴ്സിറ്റി നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് വിവരം പുറത്തുവന്നത്.

0

കൊച്ചി :രജിസ്ട്രാർ നിയമനം സംബന്ധിച്ച ഹർജിയിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച സംഭവത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. രജിസ്ട്രാറെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തവെന്നായിരുന്നു യൂണിവേഴ്സിറ്റി നൽകിയ തെറ്റായ സത്യവാങ്മൂലം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തിയതിനെ ചോദ്യം ചെയ്തു സിൻഡിക്കേറ്റ് അംഗമായ  സി. രാജൻ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. . സെപ്റ്റംബർ ഒമ്പതിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ മൂന്ന് സ്ത്രീ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്താൻ തീരുമാനമെടുത്തുവെന്നായിരുന്നു സത്യവാങ്മൂലം. എന്നാൽ അന്നേദിവസം നടന്ന യോഗത്തിൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് സിൻഡിക്കേറ്റംഗം അബ്ദുൽ റഷീദ് വെളിപ്പെടുത്തിയതോടെയാണ് യൂണിവേഴ്സിറ്റി നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് വിവരം പുറത്തുവന്നത്.

ഈ സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. സാധാരണഗതിയിൽ യൂണിവേഴ്സിറ്റിയുടെ നിയമകാര്യ വക്താവോ രജിസ്റ്റാറോ ആണ് സത്യവാങ്മൂലം സമർപ്പിക്കുക. എന്നാൽ കോടതിയിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചു എന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് വി.സിയാട് തന്നെ നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി സമർപ്പിക്കുന്ന സത്യവാങ്മൂലം എന്തായാരിക്കുമെന്നതും ഇതോടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

You might also like

-