വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ.

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണമാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇത്തരം ഇത്തരക്കാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

0

വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ അറിയിച്ചു.

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണമാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇത്തരം ഇത്തരക്കാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സത്യത്തിന്‍റെയും പ്രകാശത്തിന്‍റെയും ശുശ്രൂഷകരാകാന്‍ വിളിക്കപ്പെട്ടവര്‍തന്നെ സത്യം പറയാതെ ഇരുളില്‍ ഒളിക്കുന്ന അവസ്ഥ, വേദനാജനകം- ലൈംഗിക പീഢനത്തിനിരയായ ഒരു വ്യക്തിയുടെ സാക്ഷ്യംവ്യഭിചാരത്തിന്‍റെയും അശുദ്ധിയുടെയും അത്യാഗ്രഹത്തിന്‍റെയും ലാഞ്ഛനം പോലുമില്ലാതെയും അന്ധകാരത്തിന്‍റെ നിഷ്ഫല പ്രവൃത്തികളില്‍ പങ്കുചേരാതെയും പരസ്പരം സ്നേഹിച്ചു ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്ന, എഫേസോസുകാര്‍ക്കുള്ള ലേഖനം അഞ്ചാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങള്‍ വായിക്കപ്പെട്ടതിനു ശേഷം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലെയും പോലെതന്നെ, ഒരു സാക്ഷ്യം അവതരിപ്പിക്കപ്പെട്ടു.

സത്യത്തിന്‍റെയും പ്രകാശത്തിന്‍റെയും ശുശ്രൂഷകരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ സത്യം പറയാതെ ഇരുളില്‍ ഒളിക്കുന്ന അവസ്ഥ, തന്നെ, വേദനിപ്പിക്കുന്നുവെന്ന് സഭാശുശ്രൂഷകരില്‍ ഒരാളുടെ ലൈംഗിക പീഢനത്തിനിരയായ വ്യക്തി തന്‍റെ സാക്ഷ്യത്തില്‍ പറഞ്ഞു.

സത്യത്തിനും നീതിക്കും വെളിച്ചത്തിനും വേണ്ടി യാചിക്കുന്ന ഒരാളാണ് താനെന്നും തനിക്കു ലഭിക്കുന്നതാകട്ടെ മൗനവും അല്പമാത്രമായ വിവരങ്ങളുമാണെന്നും ആ വ്യക്തി വേദനയോടെ പറഞ്ഞു.സത്യം പറയാനും ചെയ്തുപോയ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള ധൈര്യം ലഭിക്കാനും ആ തെറ്റുകളെ നിഷേധിക്കുകയും അനീതികളെ ഒളിച്ചുവയ്ക്കുകയും ചെയ്യാനുള്ള പ്രലേഭനത്തില്‍ നിന്ന് രക്ഷിക്കാനും തദ്ദവസരത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു

സഭയില്‍ നടക്കുന്ന ലൈംഗിക പീഢന സംഭവങ്ങളു‌ടെ പശ്ചാത്തലത്തില്‍ സഭ അവയെ സത്യസന്ധമായി വീക്ഷിക്കുകയും കാര്‍ക്കശ്യത്തോടുകൂടി വിവേചനബുദ്ധി ഉപയോഗിക്കുകയും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് നിര്‍ണ്ണായക നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ, സിബിസിഐയുടെ, അദ്ധ്യക്ഷന്‍ ബോംബെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.

സഭയില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നതിനു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ എടുക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തില്‍, അതായത്, വെള്ളിയാഴ്ച (22/02/19) രാവിലെ ഈ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ലൈംഗിക ചൂഷണത്തിനിരകളായവരുടെ സുഖപ്രാപ്തിക്കായി സാധ്യമായതെല്ലാം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി

 

You might also like

-