വന്ദേഭാരത് ഉദ്‌ഘാടനം: സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം

കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി ഉൾപെടെ 2 ട്രെയിനുകൾ റദ്ദാക്കി. ഷൊർണൂർ – കണ്ണൂർ മെമുവും ഇന്ന് സർവീസ് നടത്തില്ല.

0

വന്ദേഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി ഉൾപെടെ 2 ട്രെയിനുകൾ റദ്ദാക്കി. ഷൊർണൂർ – കണ്ണൂർ മെമുവും ഇന്ന് സർവീസ് നടത്തില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാകും സർവീസ് ആരംഭിക്കുക. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി -പൂനൈ എക്സ്പ്രസിനും ഇന്ന് നിയന്ത്രണം ഉണ്ടാകും.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1.കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി

2. ഷൊർണൂർ – കണ്ണൂർ മെമു

കൊച്ചുവേളിയിൽ നിന്നും സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകൾ

1.മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്

2.മംഗലാപുരം മലബാർ എക്സ്പ്രസ്

3.തിരുവനന്തപുരം അമൃത എക്സ്പ്രസ്

4.സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്

5.തിരുവനന്തപുരം – ചെന്നൈ ഡെയ്‌ലി മെയിൽ

മറ്റുള്ളവ

1.നാഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് നേമം വരെ

2 . കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്സ് ഇന്നും നാളെയും കഴക്കൂട്ടത്ത് യാത്ര നിർത്തും

3. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പൂനൈ എക്സ്പ്രസിനും നിയന്ത്രണം

You might also like

-