വളാഞ്ചേരിയില്‍ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണകാരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം

ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ കഴിയാതെ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത തന്നാണ് പ്രാഥമിക കണ്ടെത്തൽ

0

മലപ്പുറം: വളാഞ്ചേരിയില്‍ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണകാരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ കഴിയാതെ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത തന്നാണ് പ്രാഥമിക കണ്ടെത്തൽ .കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയാണ് ദേവികയുടെ പോസ്റ്റുമോർട്ടം നടന്നത്. നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 1.30ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇതിന് പിന്നാലെയാണ് പ്രാഥമികവിവരങ്ങൾ പുറത്തുവന്നത്.ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. അസ്വാഭാവികമായി ഒന്നും കണ്ടത്തിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിൽ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തത്.

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ വിദ്യാര്‍ത്ഥിനിയായ ദേവിക എന്ന 14കാരിയാണ് ജീവനൊടുക്കിയത്. തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ – ഷീബ ദമ്പതികളുടെ മകളാണ് ദേവിക.വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് ഇന്നലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.