ഉത്രയെ കൊല്ലാൻ കടിപ്പിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ എന്ന് പോസ്റ്റ്മോർട്ടറിപോർട്ട്

ഒറ്റകൊത്തിന് മരണംസംഭിക്കണമെന്നും അതിനുതകുന്ന കൊടുംവിഷമുള്ള പാമ്പിനെ തന്നെ വേണമെന്ന് സൂരജ് സുരേഷിനോട് ആവശ്യപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം .

0

കൊല്ലം: ഉത്രയെ കൊല്ലാൻ കടിപ്പിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ എന്ന് പോസ്റ്റ്മോർട്ടറിപോർട്ട് അഞ്ചു വയസുള്ള മൂർഖൻ പാമ്പിനെക്കൊണ്ടാണെന്ന് തെളിഞ്ഞു . പാമ്പിന്‍റെ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഒറ്റകൊത്തിന് മരണംസംഭിക്കണമെന്നും അതിനുതകുന്ന കൊടുംവിഷമുള്ള പാമ്പിനെ തന്നെ വേണമെന്ന് സൂരജ് സുരേഷിനോട് ആവശ്യപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം . ആദ്യ ശ്രമം പാളിയതിനാലാണ് ഉഗ്രവിഷമുള്ള പാമ്പിനെത്തന്നെ സൂരജ് കല്ലുവാതുക്കൽ സുരേഷിൽനിന്ന് വിവരം പറഞ്ഞു തന്നെ പാമ്പിനെ വാങ്ങിയത് പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് ഉത്രയെ രണ്ടുതവണ പാമ്പ് കടിപ്പിക്കുന്നതിനുമുമ്പും സൂരജ് ഉറക്കഗുളിക നൽകിയിരുന്നതായി വ്യക്തമായി. രണ്ടാമത്തെ തവണ പാമ്പ് കടിപ്പിച്ച മെയ് ആറിന് രാത്രി പഴച്ചാറിൽ ഉറക്കഗുളിക പൊടിച്ചുനൽകിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഉറക്കഗുളിക വാങ്ങിയ അടൂരിലെ മരുന്നുകടയിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി.

ആദ്യം പാമ്പുകടിയേറ്റ മാർച്ച് രണ്ടിന് അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് ഉറക്കത്തിലായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് അണലിയെ വിട്ടു. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയും ചെയ്തു. എന്നാൽ നല്ല ഉറക്കത്തിലായിരുന്നെങ്കിലും കഠിനമായ വേദനയെ തുടർന്ന് ഉത്ര ചാടിയെഴുന്നേറ്റ് ബഹളംവെക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയെങ്കിലും രണ്ടുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.