കാബൂളിൽ വീണ്ടും ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്, പൗരന്മാരോട് ഒഴിഞ്ഞു പോകാൻ അമേരിക്കൻ സൈന്യം

കാബൂൾ എയർപോർട്ടിന്റെ പരിസരത്തുള്ള സൗത്ത് (എയർപോർട്ട് സർക്കിൾ), പുതിയ ആഭ്യന്തര മന്ത്രാലയം, പഞ്ച്‌ഷീർ പെട്രോൾ സ്റ്റേഷനു സമീപമുള്ള ഗേറ്റ് എയർപോർട്ട് ഏരിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ അടിയന്ത്രിമായി ഉടൻ ഒഴിഞ്ഞുപോകണമെന്നാണ് മുന്നറിയിപ്പിലുള്ളത് "

0

കാബൂൾ :കാബൂളിന് സമീപം ഭീകരാക്രമണം ഉണ്ടാകുമെന്നു യു എസ് സൈന്യം മുന്നറിയിപ്പ് നൽകി എയർപോർട്ട് സമീപത്തുനിന്നും ഉടൻ ആളുകൾ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കൻ സൈന്യത്തിന്റെ മുന്നറിയിപ്പിലുണ്ട്.

“Due to a specific, credible threat, all US citizens in the vicinity of Kabul airport, including South (Airport Circle), new Ministry of the Interior & gate near Panjshir Petrol station should leave the airport area immediately” the US Embassy in Kabul says in a security alert
കാബൂൾ എയർപോർട്ടിന്റെ പരിസരത്തുള്ള സൗത്ത് (എയർപോർട്ട് സർക്കിൾ), പുതിയ ആഭ്യന്തര മന്ത്രാലയം, പഞ്ച്‌ഷീർ പെട്രോൾ സ്റ്റേഷനു സമീപമുള്ള ഗേറ്റ് എയർപോർട്ട് ഏരിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ അടിയന്ത്രിമായി ഉടൻ ഒഴിഞ്ഞുപോകണമെന്നാണ് മുന്നറിയിപ്പിലുള്ളത് ” കാബൂളിലെ യുഎസ് എംബസിയും പുറപ്പെടുവിച്ച ജാഗ്രത സന്ദേശത്തിൽ പറയുന്നു ഭീകരാക്രമണ സാധ്യത കണക്കിലെടുത്തു കാബൂളിലെ അമേരിക്കൻ സൈന്യം കനത്ത ജാഗ്രത പുഅലർത്തി വൈകിയാണ് കഴിഞ്ഞ ദിവസ്സമുണ്ടായത് പോലുള്ള ചാവേർ അക്രമണമോ അതി
ഭീകരമായ  അക്രമങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടന്നാണ് അമേരിക്കൻ സൈന്യത്തെ പറയുന്നത് .
കാബൂൾ വിമാനത്താവളത്തിന്റെ മൂന്ന് കവാടങ്ങളും മറ്റ് ഭാഗങ്ങളും യുഎസ് സേന ഒഴിപ്പിച്ചതായി താലിബാൻ പറയുന്നു. ഈ പ്രദേശങ്ങളിൽ താലിബാൻ സേന ഇപ്പോൾ നിലയുറപ്പിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ വീണ്ടും ഭീകരാക്രണത്തിന് സാദ്ധ്യതയുള്ളതായി  പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കാബൂളിലെ വിമാനത്താവളത്തിൽ അടുത്ത 36 മണിക്കൂറിനിടെ ആക്രമണമുണ്ടായേക്കാമെന്ന് ബൈഡൻ പറഞ്ഞു.നിലവിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ കൂടുതൽ ഭയനാകമാകുകയാണ്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണ സാദ്ധ്യതയും വർദ്ധിച്ചു. അടുത്ത 36 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ കമാൻഡർമാർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് കാബൂളിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായുള്ള ബൈഡന്റെ മുന്നറിയിപ്പ്. കാബൂൾ വിമാനത്താവളത്തിന് സമീപമുള്ള അമേരിക്കൻ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇന്നലെ അധികൃതർ നിർദ്ദേശിച്ചിരുന്നു.

-

You might also like

-