അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപേക്ഷയെ എതിര്‍ത്ത് ജിഎസ്എ,അധികാര കൈമാറ്റം ഉടൻ ഉണ്ടാകില്ല

ഭരണഘടനാപരമായി വിജയി ആരെന്നു പ്രഖ്യാപിച്ചതിനുശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ് ആരംഭിക്കുമെന്ന് ജിഎസ്എ അഡ്മിനിസ്‌ട്രേറ്റര്‍ എമിലി മര്‍ഫി അറിയിച്ചു.

0

വാഷിങ്ടന്‍ ഡിസി: അധികാരകൈമാറ്റം അംഗീകരിക്കുന്ന ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം (ജിഎസ്എ) ബൈഡന്‍ – കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിര്‍ക്കുകയും വിജയിയെ ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിയമവിധേയമായി മാത്രമേ അഡ്മിനിസ്‌ട്രേഷന്‍ നടപടികള്‍ കൈകൊള്ളാനാകൂ എന്നാണ് ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. ഭരണഘടനാപരമായി വിജയി ആരെന്നു പ്രഖ്യാപിച്ചതിനുശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ് ആരംഭിക്കുമെന്ന് ജിഎസ്എ അഡ്മിനിസ്‌ട്രേറ്റര്‍ എമിലി മര്‍ഫി അറിയിച്ചു.

അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി

പ്രധാന വാര്‍ത്താചാനലുകള്‍ ശനിയാഴ്ച തന്നെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ചിരുന്നു. വോട്ടെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പരാതി. ജിഎസ്എ ഗവണ്‍മെന്റില്‍ നിന്നും തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണവിവരങ്ങള്‍ ലഭിച്ചശേഷമേ അധികാര കൈമാറ്റത്തെക്കുറിച്ചു നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ എമിലി പറഞ്ഞു.ജിഎസ്എ അധികാര കൈമാറ്റം നിഷേധിച്ചതോടെ ബൈഡന്റെ ട്രാന്‍സിഷ്യല്‍ അംഗങ്ങള്‍ക്ക് ശമ്പളവും, യാത്രാ ബത്തയും ലഭിക്കുന്നതിനും നിയമ തടസമുണ്ട്.

അതേസമയം ബൈഡന്‍റെ വിജയം ഇനിയും അംഗീകരിക്കാതെ ഡോണാള്‍ഡ് ട്രംപ്. ബാലറ്റുകള്‍ സ്കാന്‍ ചെയ്ത് വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി

തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന് ശേഷം പുതിയ വാദവുമായെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. 28 സംസ്ഥാനങ്ങളില്‍ ബാലറ്റുകള്‍ സ്കാന്‍ ചെയത് വോട്ടെണ്ണുന്നതിന് ഉപയോഗിച്ചത് ഡൊമിനിയന്‍ കമ്പനിയുടെ സോഫ്റ്റ് വെയറായിരുന്നു. ഡൊമിനിയന്‍ കമ്പനി ട്രംപിന് ലഭിച്ച 941000 വോട്ടുകള്‍ നീക്കം ചെയ്തെന്നും പെന്‍സില്‍ വാനിയയില്‍ 221000 ട്രംപിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ബൈഡന് അനുകൂലമാക്കിയെന്നുമാണ് ആരോപണം. എന്നാല്‍ ട്രംപിന്‍റെ വാദം തെളിവില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരും അട്ടിമറി ആരോപണത്തെ തള്ളിയിട്ടുണ്ട്.

തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണം നേരത്തെ തന്ന ട്രംപ് ഉന്നയിച്ചിരുന്നു. ജോര്‍ജിയയിലും അരിസോണയിലും അട്ടിമറിയുണ്ടായെന്ന ആരോപണവുമായി ട്രംപ് ഇതിനോടകം കോടതിയെ സമീപിച്ചിട്ടുണ്ട്. ബൈഡന്‍റെ വിജയം ഒരു തരത്തിലും അംഗീകരിക്കാത്ത ട്രംപ് പെന്‍റഗണില്‍ ഉള്‍പ്പെടെ വിശ്വസ്തരെ നിയോഗിച്ച് കൊണ്ടിരിക്കുകയാണ്. ജനുവരി 20 വരെയാണ് ട്രംപിന്‍റെ പ്രസിഡന്‍റ് കാലാവധി.

You might also like

-