അമേരിക്കയിൽ സിറ്റി കൗണ്‍സില്‍ യോഗത്തിനിടയില്‍ ഇന്ത്യന്‍ വനിതാ കൗണ്‍സിലര്‍ക്ക് വിവാഹാഭ്യര്‍ത്ഥനയുമായി ദന്ത ഡോക്ടര്‍

0

ബോസ്റ്റണ്‍: നോര്‍ത്ത് കരലൈന ഡിസ്ട്രിക്റ്റ് അഞ്ചില്‍ നിന്നും സിറ്റി കൗണ്‍സിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡിംബിള്‍ അജ്‌മെറക്ക് വിവാഹാഭ്യര്‍ഥനയുമായി ബോസ്റ്റണില്‍ നിന്നുള്ള ദന്തഡോക്ടര്‍ വൈഭവു ബജാജ്.

ജൂലൈ 23 നു സിറ്റി കൗണ്‍സില്‍ മീറ്റിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെ വൈഭവ് ചേംബറിലേക്ക് പ്രവേശിച്ചു പ്രസംഗ പീഠത്തിനു മുമ്പില്‍ എത്തിയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഹാജരായിരുന്ന സിറ്റി കൗണ്‍സില്‍ അംഗങ്ങളോടുള്ള അഭ്യര്‍ഥന ഐക്യകണ്‌ഠേനെ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഡിംബിളും കൈയുയര്‍ത്തി.

കൗണ്‍സിലിന്റെയും ഡിംബിളിന്റേയും അനുമതി ലഭിച്ചയുടന്‍, കൈയ്യില്‍ കരുതിയിരുന്ന വിവാഹ മോതിരം ഡിംബിളിന്റെ വിരലില്‍ അണിയിച്ചു.ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഡിംബിള്‍ സതേണ്‍ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അക്കൗണ്ടിങ്ങില്‍ ബിരുദം നേടിയത്.

സിറ്റി കൗണ്‍സിലിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അംഗമാണ് ഇവര്‍. പലപ്പോഴും കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ ഗാലറിയില്‍ ഡോക്ടര്‍ വൈഭവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഇവര്‍ തമ്മില്‍ അടുക്കുന്നത്.

You might also like

-