ഡീൻ കുര്യക്കോസും യൂട്യൂബറും ഇടമലകുടിയിൽ പ്രവേശിച്ചത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നു ആദിവാസികൾ അന്വേഷണംവേണമെന്ന്സി പി ഐ എം

കോവിഡ് പ്രോകോൾ ലംഗിച്ചാണ് എം പി ഇടമലകുടിയിൽ പോയതെന്നും സി പി എം ഇടുക്കി ജില്ലാ സെകട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു .

0

മൂന്നാര്‍: ഇടമലകുടിയിൽ ഇടുക്കി എം പി ഡീൻ കുര്യക്കോസും യൂട്യൂബറും സംഘവും പ്രവേശിച്ചത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ എന്ന് ഊരുമൂപ്പൻമാർ . കുടിനിവാസികളുമായി ബന്ധപെട്ട യാതൊരു പ്രശനങ്ങളും പരിഹരിക്കയുന്നതിനോ ചർച്ച നടത്തുന്നതിനോ വേണ്ടിയായിരുന്നില്ല .ഡീനിന്റെ സന്ദർശനമെന്നും ആദിവാസികൾ പറഞ്ഞു. ക്യാമറയു മറ്റുമായി പത്തോളം പേരാണ് കുടിയിൽ എത്തിയത് . ആരും തന്നെ മാസ്കുകൾ വച്ചിരുന്നില്ല ആദിവാസികൾ പറഞ്ഞു .കുട്ടികൾവരച്ച ആര്ട്ട് ഗ്യാലറിയുടെ ഉദഘാടനം എം പി ഇവിടെ നിർവ്വഹിക്കുന്നതായി വിഡിയോയിൽ കാണുന്നു ഇതാകട്ടെ വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതാണ് .അവിടെ നടന്ന പരിപാടിയുട്യൂബെർക്ക് വേണ്ടി എം പറഞ്ഞു സംഘടിപ്പറിച്ചതാണെന്നു ആദിവാസികൾ പറഞ്ഞു .
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി യുട്യൂബെർക്കൊപ്പം കടലിൽ ചാടിയത് പോലെയും . തമിഴ്‍നാട്ടിൽ പാചകക്കാർക്കോപ്പം പങ്കെടുത്തതും വാർത്തയിൽ നിറഞ്ഞതുപോലെ ഡീൻ വാർത്തക്ക് വേണ്ടി യുട്യൂബെർക്കൊപ്പം ചേർന്നതാണെന്നും എം പി ക്കെതിരെ കേസ്സെടുക്കണമെന്നു സി പി എം ആവശ്യപ്പെട്ടു . കോവിഡ് പ്രോകോൾ ലംഗിച്ചാണ് എം പി ഇടമലകുടിയിൽ പോയതെന്നും സി പി എം ഇടുക്കി ജില്ലാ സെകട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു .

കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.

രണ്ടാഴ്ച മുന്‍പ് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗര്‍ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഉയര്‍ന്നിരുന്നു.

അതേസമയം കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് താൻ അവിടെ പോയത്. അല്ലാതെയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് ഡീൻ കുര്യോക്കേസ് എംപി പറഞ്ഞു. താൻ അവിടെ സന്ദർശനം നടത്തിയത് ജൂൺ 27-ാം തീയതിയാണ്. അതുകഴിഞ്ഞു 16 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. തനിക്കെതിരേ ആരോപണം ഉന്നയിക്കും മുമ്പ് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിൽ നിന്നാണ് വന്നതെങ്കിൽ അതും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ശേഷം അവിടെ പോയവരുടെ വിവരങ്ങളും അന്വേഷിക്കണം, അല്ലാതെ തനിക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. ‘കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഞാൻ അവിടെ പോയത്.എന്റെ കൂടെയുണ്ടായിരുന്നവരെ കുറിച്ചും എനിക്ക് കരുതലുണ്ടായിരുന്നു’.- അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

You might also like

-