ഉത്തര്‍ പ്രദേശില്‍ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

വാരണാസിക്ക് സമീപം ബലിയ ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വീടിന് സമീപത്ത് വെച്ചാണ് ഇന്നലെ രത്തന്‍ സിങിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്.

0

ലഖ്‌നൗ :ഉത്തര്‍ പ്രദേശില്‍ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകൻ രത്തൻ സിങിനെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. വാരണാസിക്ക് സമീപം ബലിയ ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വീടിന് സമീപത്ത് വെച്ചാണ് ഇന്നലെ രത്തന്‍ സിങിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തിന് തൊട്ട് മുന്‍പ് രത്തന്‍ സിങിന്‍റെ വീട്ടില്‍ നിന്നും 700 മീറ്റര്‍ അകലെയുള്ള വില്ലേജ് പ്രധാന്‍റെ വീടിന് മുന്‍പില്‍ വെച്ച് മര്‍ദിക്കപ്പെട്ടെന്ന് പൊലീസ് പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ വെടിവെച്ചത്. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രത്തന്‍റെ അകന്ന ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും ഗാസിയാബാദിൽ മാധ്യമപ്രവർത്തകനെ ഗുണ്ടകൾ കൊലപ്പെടുത്തിയിരുന്നു.