ഗോരക്ഷകര്‍ യുവാവിനെ മര്‍ദിച്ച്കൊലപ്പെടുത്തിയ കേസിൽ യു പി പോലീസ് മാപ്പു പറഞ്ഞു, മുന്നുപോലീസ്സുകാർക്കെതിരെ നടപടി

ഗോരക്ഷകര്‍ യുവാവിനെ മര്‍ദിച്ച് വലിച്ചിഴച്ച സംഭവം; മാപ്പ് പറഞ്ഞ് യു.പി പൊലീസ്

0

ഗോരക്ഷകര്‍ പ്രവർത്തകർ യുവാവിനെ മർദിച്ച അവശനാക്കിയശേക്ഷം ശേക്ഷം പോലീസിന്റെ സാന്യധ്യത്തിൽവലിച്ചിഴച്ചുകൊണ്ടുപോകുന്നു

ഉത്തര്പ്രദേശ് :ഗോവധത്തിന്റെ പേരിൽ ഉത്തര്‍പ്രദേശില്‍ ഗോരക്ഷകര്‍ യുവാവിനെ മർദിച്ചു കൊലപ്പെടുത്തുകയും മറ്റൊരാളെ ക്രൂരമായി മർദിച്ചു പൊലീസിന്റെ സാന്നിധ്യത്തില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ക്ഷമാപണവുമായി യു.പി പൊലീസ്.രംഗത്തെത്തി സംഭവവുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചതിടെയാണ് യു പി പോലീസ് ക്ഷമാപനവുമായി രംഗത്തെത്തിയിട്ടുള്ളത്
ചിത്രത്തിലുള്ള മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.
ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം. 45കാരനായ ഖാസിമിനെയും 65കാരനായ സമയുദ്ദീനെയുമാണ് പശുവിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. ഖാസിം ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു. സമയുദ്ദീന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ആംബുലന്‍സ് ഇല്ലാത്തതിനാലാണ് ഇയാളെ ആശുപത്രിയിലേക്ക് വലിച്ചുകൊണ്ടുപോകേണ്ടി വന്നതെന്നാണ് ഇപ്പോഴത്തെ വിശദികരണം

You might also like

-