അര്‍ജന്റീനക്ക് നാണംകെട്ടത്തോൽവി പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കും മങ്ങൽ

ലോകകപ്പില്‍ അര്‍ജന്റീനന്‍ ദുരന്തം. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. തോല്‍വിയോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചേക്കും 

0

.മോസ്കൊ:ലോകകപ്പില്‍ അര്‍ജന്റീനന്‍ നാണംകേട്ട തോൽവി . അര്‍ജന്റീയെ ഏകപക്ഷീയമായ മൂന്ന് ഗോളിന്ക്രൊയേഷ്യ മുട്ടുകുത്തിച്ചു ദുരന്തതോല്‍വിൽ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു .

രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അര്‍ജന്റീനക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു . നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്‌ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ആദ്യ റൗണ്ടില്‍ തന്നെ ലോക ചാമ്പ്യന്മാർക്ക് തോറ്റു മടങ്ങേണ്ടിവരും

രണ്ടാം പകുതി തുടങ്ങി എട്ടാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. അര്‍ജന്റീനയുടെ പകുതിയിലെത്തുമ്പോള്‍ ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍ അപകടമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കബല്ലാരോ വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. നേരത്തെ കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ വിറങ്ങലിച്ചു ലോകമുഴുവനുമുള്ള അർജന്റീനയുടെ ആരാധകർ നിരാശയിൽ മാറത്തടിച്ചു 53ാംമിനിറ്റില്‍ ക്രൊയേഷ്യ ലീഡ് വർധിപ്പിച്ചുഅതോടെ

അർജന്റീനയുടെ തിരിച്ചുവരവു സ്വപ്നങ്ങളിൽ കരിനിഴൽ വീണു . തകർപ്പൻ ലോങ് റേഞ്ചറിലൂടെ ലൂക്കാ മോഡ്രിച്ചാണ് ഗോൾ നേടിയത്. റഷ്യൻ ലോകകപ്പിൽ മോഡ്രിച്ചിന്റെ രണ്ടാം ഗോളായിരുന്നു.

മോഡ്രിച്ചിനു പിന്നാലെ 80ാം മിനിറ്റില്‍ വല ചലിപ്പിച്ച് ഇവാൻ റാക്കിട്ടിച്ച് അര്‍ജന്റീനക്ക് ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു. ഇക്കുറി അർജന്റീന പ്രതിരോധത്തെ തീർത്തും നിഷ്പ്രഭമാക്കിയ പ്രകടനം. കൊവാസിച്ചിന്റെ പാസിൽനിന്ന് റാക്കിട്ടിച്ച് ലക്ഷ്യം കാണുമ്പോൾ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ ഹൃദയം തകര്‍ത്തു.

ഐസ്‌ലന്‍ഡിനെതിരെ കളിച്ച ഡി മരിയയും റോഹോയും ലൂകാസ് ബിഗ്ലിയയുമില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. പകരം മാര്‍കോസ് അക്യുനയും ഗബ്രിയേല്‍ മെര്‍ക്കോഡോയും എന്‍സോ പെരസുമാണിറങ്ങിയത്

You might also like

-