അഫ്ഗാനിൽ നിന്നും അമേരിക്ക 70,700 പേരെ ഒഴിപ്പിച്ചു ഓഗസ്റ്റ് 31 -നകം ഒഴിപ്പിക്കൽ പൂർത്തിയാക്കും ജോ ബിഡൻ

ആഗസ്റ്റ് 14 മുതൽ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടിയിലൂടെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 70,700 പേരെ ഒഴിപ്പിച്ചതായി അമേരിക്ക വ്യ്കതമാക്കി , ജൂലൈ അവസാനം മുതൽ,നടന്ന നടപടിയിൽ അമേരിക്ക 75,900 പേരെ മാറ്റിപ്പാർപ്പിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബിഡൻ വൈറ്റ് ഹൗസിൽ നിന്ന് പറഞ്ഞു

0

കാബൂൾ/ വാഷിങ്ടൺ :അഫ്ഗാനിൽ നിന്നും പൗരന്മാരെ കുടിയൊഴിപ്പിക്കുന്നതു ഓഗസ്റ്റ് 31 -നകം (ഒഴിപ്പിക്കൽ) പൂർത്തിയാക്കാനുള്ള വേഗതയിലുള്ള നടപടിയാണ് പൂർത്തിയാക്കി വരുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ വൈറ്റ് ഹൗസിൽ നിന്ന് പറഞ്ഞു . താലിബാന്റെ പിടിയിൽ നിന്നും ആളുകളെ
ഒഴിപ്പിക്കാനുള്ള നടപടി എത്രയും വേഗം പൂർത്തിയാക്കു.എന്നാൽ ഓഗസ്റ്റ് 31 -ശേഷവും ആളുകളെ ഒഴിപ്പിക്കുന്നത് നടപടി  പൂർത്തിയാക്കുന്നത് താലിബാൻ തുടർന്നും സഹകരിക്കുകയും വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കുകയുംവേണം യുഎസ് പ്രസിഡന്റ് ജോ ബിഡൻ പറഞ്ഞു
ആഗസ്റ്റ് 14 മുതൽ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടിയിലൂടെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 70,700 പേരെ ഒഴിപ്പിച്ചതായി അമേരിക്ക വ്യ്കതമാക്കി , ജൂലൈ അവസാനം മുതൽ,നടന്ന നടപടിയിൽ അമേരിക്ക 75,900 പേരെ മാറ്റിപ്പാർപ്പിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബിഡൻ വൈറ്റ് ഹൗസിൽ നിന്ന് പറഞ്ഞു

അതേസമയം അഫ്ഗാനിൽ പുതിയ സർക്കാരുണ്ടാക്കാൻ താലിബാൻ തീവ്രശ്രമം നടത്തി വരികയാണ് കുപ്രസ്തരായ താലിബാൻ നേതാക്കളെ ഉള്പെടുത്തിയാവും സർക്കാർ രൂപീകരിക്കുക .ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്നയാളെ അഫ്ഗാനിസ്ഥാനിൽ താൽക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ച് താലിബാൻ. ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്ന മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് താൽക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്ന് അൽജസീറ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ ദിവസങ്ങൾക്ക് മുമ്പ് കാബൂളിൽ എത്തിയിരുന്നു. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടക്കുന്നുണ്ട്.അതേസമയം താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറ‍‍ഞ്ഞിരുന്നു.

-

You might also like

-