കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്കയും ബ്രിട്ടനും

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ നിർദേശം

0

കാബൂൾ :അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം.

The State Department warned US citizens at the gates outside of the airport in Kabul to leave “immediately” due to threats. “US citizens who are at the Abbey Gate, East Gate, or North Gate now should leave immediately,” a security alert from the US Embassy in Kabul said.
Because of security threats outside the gates of Kabul airport, we are advising US citizens to avoid traveling to the airport & to avoid airport gates at this time unless you receive individual instructions from a US govt representative to do so: US Embassy in Kabul

Image

ഈ മാസം 31നകം വിദേശികള്‍ മടങ്ങിപ്പോകണമെന്നാണ് താലിബാന്‍റെ അന്ത്യശാസനം. അതേസമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ നിർദേശം. അഫ്ഗാൻ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് സർവകക്ഷി യോഗം ചേരും. വിദേശകാര്യ മന്ത്രാലയം വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ അഫ്ഗാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയേക്കും.. ഇന്ത്യയിലെക്ക് എത്തുന്ന അഫ്ഗാൻ സ്വദേശികൾക്ക് ഇ വിസ നിർബന്ധമന്നെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

You might also like