ഇന്ത്യക്കെതിരായ താലിബാൻ നീക്കങ്ങളെ ശ്കതമായി പ്രതിരോധിക്കു ബിപിൻ റാവത്ത്

അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നുണ്ട്. രാജ്യത്ത് നിന്നും ഇന്ത്യയെ ലക്ഷ്യമിട്ട് ഉണ്ടാകുന്ന ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കും

0

ഡൽഹി : ഇന്ത്യയെ ലക്ഷ്യമിട്ടുള്ള താലിബാൻ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. അഫ്ഗാനിൽ പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങളെ ഇന്ത്യ ഭീകരവാദത്തെ നേരിടുന്ന അതേ രീതിയിൽ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീർ പിടിച്ചെടുക്കാൻ താലിബാൻ സഹായിക്കുമെന്ന് പാക് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിപിൻ റാവത്തിന്റെ പ്രതികരണം.

As far as Afghanistan is concerned, we’ll make sure that any activity likely to flow out of Afghanistan & find its way into India will be dealt with in the manner in which we’re dealing with terrorism in our country: CDS General Bipin Rawat, in Delhi
അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നുണ്ട്. രാജ്യത്ത് നിന്നും ഇന്ത്യയെ ലക്ഷ്യമിട്ട് ഉണ്ടാകുന്ന ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കും. നിലവിൽ ഇന്ത്യ ഭീകരവാദത്തോട് എങ്ങിനെ പോരാടുന്നുവോ, അതുപോലെ താലിബാന്റെ നടപടികളെയും ചെറുക്കുമെന്നും റാവത്ത് പറഞ്ഞു.

താലിബാൻ അഫ്ഗാനിൽ അധിനിവേശം നടത്തുമെന്ന കാര്യം ഇന്ത്യയ്‌ക്ക് നേരത്തെ അറിയാമായിരുന്നു. അഫ്ഗാന്റെ മണ്ണിൽ ഭീകരത വളർത്താൻ താലിബാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ- അമേരിക്ക പങ്കാളിത്തം; 21ാം നൂറ്റാണ്ടിനെ സുരക്ഷിതമാക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിപിൻ റാവത്തിന്റെ പ്രതികരണം. പരിപാടിയിൽ ബിപിൻ റാവത്തിനൊപ്പം ഇന്തോ-പസഫികിലെ അമേരിക്കൻ കമാൻഡറായ അഡ്മിറൽ ജോൺ അഖ്വിലിനോയും പങ്കെടുത്തു.

You might also like

-