ഉമാ തോമസും ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക

0

കൊച്ചി |തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക.ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ജില്ലാ യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റഷൻ, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും. മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ എന്നിവർക്കൊപ്പമാണ് ഇടതു സ്ഥാനാർഥി ജോ ജോസഫ് പത്രിക സമർപ്പണത്തിനെത്തുക. ഇതുവരെ ഒരാൾ മാത്രമാണ് തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

എ.എൻ രാധാകൃഷ്ണൻ കൂടി സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂർണമായി. ആദ്യം ആം ആദ്മി കൂടി മത്സരരംഗത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ പിൻവാങ്ങുകയായിരുന്നു. തൃക്കാക്കരയിൽ ട്വന്റി20 യുടെ പിന്തുണയോടെയാണ് ആം ആദ്മി കളത്തിലിറങ്ങാനിരുന്നത്.

-

You might also like

-